കുമ്പള: കേരള സ്റ്റേറ്റ് മാപ്പിള സോങ് ലവേഴ്‌സ് അസോസിയേഷന്റെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബറില്‍ കുമ്പളയില്‍ സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് സെമിനാര്‍ -ഇശല്‍ സന്ധ്യയുടെ സംഘാടക സമിതി രൂപീകരിച്ചു. റോയല്‍ ഖുബ റസ്റ്റോറന്റില്‍ നടന്ന യോഗം കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. സലീം എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു.
ഗ്രന്ഥകാരന്‍ അബ്ദുല്‍ ഖാദര്‍ വില്‍റോഡിയെ മാപ്പിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍ എളേറ്റില്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. സംഘാടക സമിതി ഭാരവാഹികളായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. (മുഖ്യരക്ഷാധികാരി), യഹിയ തളങ്കര, ലത്തീഫ് ഉപ്പള, കെ.എം. അബ്ബാസ് ആരിക്കാടി, ടി.പി. രഞ്ജിത്ത് (രക്ഷാധികാരികള്‍), എ.കെ.എം. അഷ്‌റഫ് എം.എല്‍.എ. (ചെയര്‍മാന്‍), അഷ്‌റഫ് കര്‍ള (ജനറല്‍ കണ്‍വീനര്‍), വി.പി. അബ്ദുല്‍ ഖാദര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
എ.കെ. ആരിഫ്, എന്‍.സി. അബ്ദുല്ലക്കോയ, എന്‍.സി. സമീര്‍, കെ.എം. അബ്ബാസ്, സി.എ. സുബൈര്‍, ബി.എന്‍. മുഹമ്മദലി, മുജീബ് കമ്പാര്‍, അസീസ് കളായി, മാഹിന്‍ മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍, സെഡ്.എ. കയ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.








