കാസര്‍കോട്: സീതാംഗോളി-പെര്‍ള റോഡിലെ പുത്തിഗെ, മുഗുറോഡില്‍ ഇന്ന് (വ്യാഴം) ഉച്ചയോടെ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. മുഗു, സങ്കായംകയയിലെ പരേതനായ മൊയ്തുവിന്റെ മകന്‍ എംടി മുഹമ്മദ് അഷ്‌റഫ് (40) ആണ് മരിച്ചത്. ഭാര്യ ഖൈറുന്നീസയെ ഡോക്ടറെ കാണിക്കാനായി ആശുപത്രിയിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് മുഗുറോഡില്‍ എത്തിയപ്പോൾ അമിത വേഗതയിലെത്തിയ കാറിടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ മുഹമ്മദ് അഷ്‌റഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഭാര്യ ഖൈറുന്നീസ കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പാചകത്തൊഴിലാളിയാണ് മുഹമ്മദ് അഷ്‌റഫ്. മക്കള്‍: അസ്ഫാന്‍, അയാന്‍, ബാത്തുല്‍. സഹോദരങ്ങള്‍; സിദ്ദിഖ്, കുബ്ര , ഉമൈറ, സുബൈരിയ.







