ഉപ്പളയിലെ തീരദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ അനിശ്ചിത കാല സമരത്തിലേക്ക്

ഉപ്പള: ശാരദാ നഗര്‍ മുതല്‍ ഷിറിയവരെ കടല്‍ഭിത്തി കെട്ടുക, കടലാക്രമണ ഭീഷണി നേരിടുന്ന 25 കുടുംബങ്ങളെ പുനരധിവസിപ്പിക്കുക, കടലാക്രമണത്തില്‍ വീടും തെങ്ങും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിനു തയ്യാറെടുത്തു.
സമരത്തിന്റെ പ്രാരംഭ ഘട്ടമെന്ന നിലക്കു ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ നേരിട്ടെത്തി ജില്ലാ കളക്ടര്‍ക്കു നിവേദനം നല്‍കി. അടുത്ത ദിവസങ്ങളില്‍ പ്രദേശവാസികളായ മത്സ്യത്തൊഴിലാളികള്‍ മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്കും തുറന്ന കത്തെഴുതുന്നു. അടുത്തഘട്ട സമരപരിപാടി ആക്ഷന്‍ കമ്മിറ്റി തയ്യാറാക്കിയതായി സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
ദശാബ്ദങ്ങളായി ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ മഴക്കാലത്തു ഭീതിയിലാണ് കഴിയുന്നതെന്ന് അവര്‍ പറഞ്ഞു. അടുത്തിടെയുണ്ടായ മഴയില്‍ നാലു വീടുകള്‍ തകര്‍ന്നു. 25 വീടുകള്‍ അപകട ഭീഷണി നേരിടുന്നു. കടലാക്രമണത്തിന് ഇരയാവുന്നവരെ സഹായിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാവുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page