കാസര്‍കോട്: ഡോ. എ സുബ്ബറാവു സ്മാരക സാംസ്‌ക്കാരിക അവാര്‍ഡ് സമര്‍പ്പണം 3ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കാസര്‍കോട്ട് നിര്‍വ്വഹിക്കും. പ്രശസ്ത സാംസ്‌ക്കാരിക ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ നാരായണന്‍ പേരിയ അവാര്‍ഡ് ഏറ്റുവാങ്ങും.
രാവിലെ 10 മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ ആധ്യക്ഷം വഹിക്കും. മുതിര്‍ന്ന സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. അവാര്‍ഡ് ജേതാവിനെ ജയന്‍ നീലേശ്വരം പരിചയപ്പെടുത്തും. രാഘവന്‍ മാണിയാട്ട് പ്രശസ്തി പത്രം വായിക്കും. സുവനീര്‍ പ്രകാശനം പ്രശസ്ത നോവലിസ്റ്റ് ഡോ. അംബികാസുതന്‍ മാങ്ങാട് നിര്‍വ്വഹിക്കും.
രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരായ അറുപതോളം പേരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പേരിയ മാഷ് സൗഹൃദ പുസ്തകം സംഘാടക സമിതി ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍ പ്രകാശനം ചെയ്യും.
ഡോ. സുബ്ബ റാവുവിന്റെ മകന്‍ എ പ്രഭാകര റാവു, കല്ലട്ര മാഹിന്‍ എം എല്‍ എ, കെ നീലകണ്ഠന്‍ എം എല്‍ എ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം എല്‍ എ, സി എച്ച് കുഞ്ഞമ്പു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷാഹിനാ സലീം എന്നിവരും വിവിധ സാംസ്‌ക്കാരിക സംഘടനാ പ്രതിനിധികളും പ്രസംഗിക്കും. അവാര്‍ഡ് ജേതാവ്
നാരായണന്‍ പേരിയ മറുപടി പ്രസംഗം നടത്തും. അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള സ്വാഗതവും കെ രവീന്ദ്രന്‍ നന്ദിയും പറയുമെന്നു സംഘാടക സമിതി ഭാരവാഹിളായ ഇ ചന്ദ്രശേഖരന്‍, രാധാകൃഷ്ണന്‍ പെരുമ്പള, രാഘവന്‍ മാണിയാട്ട്, കെ രവീന്ദ്രന്‍, ടി കൃഷ്ണന്‍, ബിജു ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.







