കാസർകോട്: ബളാലിൽ ഇടിമിന്നലേറ്റ് രണ്ടു കന്നുകാലികൾ ചത്തു. കൊന്നനംങ്ങാട് മാക്കം വീട്ടിൽ ബാബുവിന്റെ തൊഴുത്തിൽ കെട്ടിയിട്ട പശുവും മൂരി കിടാവുമാണ് ചത്തത്. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെ ഉണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്. ഇടിമിന്നലിന് ശേഷം വീട്ടുകാർ തൊഴുത്തിൽ പോയി നോക്കിയപ്പോഴാണ് കന്നുകാലികളെ ചത്ത നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതരെയും മൃഗസംരക്ഷണ വകുപ്പ് അധികൃതരേയും വീട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ മലയോര മേഖലയിൽ വൈകുന്നേരം ശക്തമായ ഇടിമിന്നലുകളും മഴയും ഉണ്ടായി.







