വാഹനത്തിന്റെ ടയറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16.2 കിലോഗ്രാം മെത്താംഫെറ്റമൈന്‍ പിടികൂടി

അബുദാബി: വാഹനത്തിന്റെ ടയറിനുള്ളില്‍ ഒളിപ്പിച്ച് യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച 16.2 കിലോഗ്രാം ക്രിസ്റ്റല്‍ മെത്താംഫെറ്റമൈന്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. കര അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ കീഴിലുള്ള പോര്‍ട്ട്‌സ് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റിലെ ഇന്‍സ്‌പെക്ടര്‍മാര്‍ പിടികൂടിയത്. വാഹനം പരിശോധിച്ചപ്പോള്‍ ഉണ്ടായ സംശയത്തെ തുടര്‍ന്നാണ് സമഗ്രമായ മാന്വല്‍ പരിശോധന നടത്തിയത്. വാഹനത്തിന്റെ ടയറുകളില്‍ വളരെ വിദഗ്ധമായി ഒളിപ്പിച്ച ലഹരിമരുന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. അത്യാധുനിക സ്‌കാനിങ് സംവിധാനങ്ങളിലൂടെ നടത്തിയ തിരച്ചിലില്‍ മയക്കുമരുന്ന് സ്ഥിരീകരിക്കുകയായിരുന്നു. രാജ്യ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കുന്നതിനും ലഹരിമരുന്ന് കടത്തില്‍നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമായി കൂടുതല്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ വിന്യസിക്കുന്നത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page