കാസർകോട്: ചെങ്കള പഞ്ചായത്തിൽ സർക്കാർ അനുവദിച്ച മൾട്ടി സ്പെഷ്യാലിറ്റി ഹോമിയോ ആശുപത്രിക്കും ഡി അഡിക്ഷൻ സെന്ററിനും ജില്ലാ കളക്ടർ 50 സെന്റ് സ്ഥലം അനുവദിച്ചു. ചെങ്കള പഞ്ചായത്ത് മൂന്നാം വാർഡിൽപ്പെട്ട നെല്ലിക്കട്ടയിലാണ് 50 സെന്റ് റവന്യു ഭൂമി ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഹോമിയോ വകുപ്പിന് കൈമാറിയത്.
ഭൂമി കൈമാറ്റ രേഖ നെക്രാജെ – പാടി ഗ്രൂപ്പ് വില്ലേജ് ഓഫീസർ സുരേന്ദ്രൻ പി ഹോമിയോ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേഷ്മക്കു കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് , വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇക്ബാൽ ചേരൂർ,ശാന്തകുമാരി ടീച്ചർ, പഞ്ചായത്ത് അംഗങ്ങളായ റംസീന അഷ്‌റഫ്, അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു







