കൊല്ലം: തനിച്ചു താമസിക്കുന്ന ആള്‍ വീടിനു തീയിട്ട് ജീവനൊടുക്കി. കടയ്ക്കല്‍ ചെന്നിലത്ത് ഗിരീഷ് കുമാര്‍(49) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വലിയ രീതിയില്‍ പുക ഉയരുന്നത് കണ്ട് പരിസരവാസികള്‍ അന്വേഷിച്ചപ്പോഴാണ് വീട് കത്തുന്നത് കണ്ടത്. പഞ്ചായത്ത് മെമ്പര്‍ കടയ്ക്കല്‍ പൊലീസിനെയും കടയ്ക്കല്‍ ഫയര്‍ഫോഴ്‌സിനും വിവരമറിയിച്ചു. അവര്‍ എത്തി ഏറെ നേരം പരിശ്രമിച്ചാണ് തീ അണച്ചത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. ഭാര്യയുമായി പിണങ്ങി കുറച്ചുമാസമായി ഗിരീഷ് തനിച്ചു താമസിച്ചു വരികയായിരുന്നു. ഭാര്യയും മക്കളും കടയ്ക്കല്‍ ദര്‍പ്പക്കാട് ആണ് താമസം.








