സംസ്ഥാന അത്‌ലറ്റിക്സ് മീറ്റിൽ നാല് സ്വർണവും ഒരു വെള്ളിയും; ആയിഷത്ത് താഹിറയ്ക്ക് ഷേണി മണിയംപാറ കിംഗ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരവ്

കാസർകോട് : കൊച്ചിയിൽ നടന്ന മലയാളി മാസ്റ്റേഴ്സ് സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കാസർകോട് ജില്ലയിലെ മണിയംപാറ സ്വദേശിനി ആയിഷത്ത് താഹിറ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. നാല് സ്വർണ മെഡലുകളും ഒരു വെള്ളി മെഡലുമാണ് ആയിഷ സ്വന്തമാക്കിയത്.മുതിർന്ന വനിതകളുടെ വിഭാഗത്തിൽ മത്സരിച്ച ആയിഷത്ത് താഹിറ 31.40 സെക്കൻഡിൽ 200 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടി. 400 മീറ്റർ ഓട്ടത്തിലും, 4×100 മീറ്റർ റിലേയിലും, 4×400 മീറ്റർ റിലേയിലും താരം സ്വർണ മെഡൽ കരസ്ഥമാക്കി. 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും നേടി.മികച്ച പ്രകടനത്തിലൂടെ കാസർകോട് ജില്ലയുടെയും മണിയംപാറയുടെയും അഭിമാനമായ ആയിഷത്ത് താഹിറയെ നാട് അനുമോദിച്ചു.താരത്തെ ഷേണി മണിയംപാറ കിംഗ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു. ചടങ്ങിൽ ക്ലബ് സെക്രട്ടറി സദാനന്ദൻ, ട്രഷറർ മുനാസിർ, ക്ലബ് ഭാരവാഹികൾ പങ്കെടുത്തു. കായികരംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ആയിഷത്ത് താഹിറയ്ക്ക് ക്ലബ് ഭാരവാഹികൾ ആശംസ നേർന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page