കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പി വി കെ നായരുടെ ഭാര്യ പി.സരളാദേവി അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പി വി കെ നായരുടെ ഭാര്യ നെല്ലിക്കുന്ന്, ബീച്ച് റോഡിലെ വി. സരളാദേവി (92) അന്തരിച്ചു. മക്കള്‍: അഡ്വ. രാജീവ്, വിനോദ് കുമാര്‍ (മുന്‍ പ്രവാസി), അഡ്വ. സതീഷ്, ബിന്ദു (കോഴിക്കോട്). മരുമക്കള്‍: അഡ്വ. അനൂപ് നാരായണന്‍ (കോഴിക്കോട്), ആശാ രാജീവ്, സുധാ വിനോദ്, രേഖാ സതീഷ്. സഹോദരങ്ങള്‍:വി.ശാന്ത, പരേതരായ വി.പ്രഭാകരന്‍ നായര്‍, വി. വിശാലാക്ഷി, ജസ്റ്റിസ് വി.ശിവരാമന്‍ നായര്‍, വി.തങ്കം,വി.സുലോചന, വി. ഭാരതി, വി.കമലം.

ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു

ഇടുക്കി: കട്ടപ്പനയില്‍ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ രോഗി മരിച്ചു. അണക്കര സ്വദേശി രാജനാണ് മരിച്ചത്. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയോടെ കട്ടപ്പന നഗരത്തിന് സമീപമുള്ള പാറക്കടവില്‍ വെച്ചായിരുന്നു ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് രാജനെ അണക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ശ്വാസംമുട്ടല്‍ രൂക്ഷമായതോടെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി അണക്കരയില്‍ നിന്ന് കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പാറക്കടവിന് സമീപമെത്തിയപ്പോള്‍ ആംബുലന്‍സിന്റെ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. അപകട …

ഫിസിയോതെറാപ്പിക്ക് എത്തിയ കാസര്‍കോട് സ്വദേശിനിയായ യുവതിയോട് മോശമായി പെരുമാറി; വെല്‍നസ് ക്ലിനിക് ഉടമ ശരത് നമ്പ്യാര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: ഫിസിയോതെറാപ്പിക്ക് എത്തിയ കാസര്‍കോട് സ്വദേശിയായ യുവതിയോട് മോശമായി പെരുമാറിയെന്ന കേസില്‍ ആരോഗ്യ വെല്‍നസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ(44) പയ്യന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു. 2025 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫിസിയോതെറാപ്പിക്കിടെ ശരത് നമ്പ്യാര്‍ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. പിന്നീട് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയ യുവതി, കൗണ്‍സിലിംഗിനിടെയാണ് തനിക്ക് ഉണ്ടായ ദുരനുഭവം മറ്റുള്ളവരോട് പറഞ്ഞത്. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസില്‍ ഇയാള്‍ നേരത്തെ 20 കാരിയോട് …

സ്റ്റുഡന്റ് പോലീസ്, പൊലീസ് സ്റ്റേഷനില്‍

ഇരിയണ്ണി: ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുന്നതിനു ആദൂര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പോലീസ് സ്റ്റേഷനിലെ ദൈനംദിന നടപടിക്രമങ്ങള്‍, ലോക്കപ്പ് സംവിധാനങ്ങള്‍, വിവിധ തരത്തിലുള്ള ആയുധങ്ങള്‍ , പരാതിക്കാരുമായുള്ള ഇടപെടല്‍എന്നിവ മനസ്സിലാക്കുന്നതിനാണ് കുട്ടി പോലീസുകാര്‍ ഇരിയണ്ണിയിലെസ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനിലെത്തിയ കേഡറ്റുകളെ സബ് ഇന്‍സ്‌പെക്ടര്‍ ഇ സുകുമാരന്‍ സ്വീകരിച്ചു. പി ആര്‍ ഒ എഎസ് ഐ ജെയിംസ്, എഎസ് ഐ ജോസ്, സ്റ്റേഷന്‍ റൈറ്റര്‍ സുരേഷ് കുമാര്‍ എന്നിവര്‍ സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ …

മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു; 50 ഐസിയു കിടക്കകള്‍ ഉള്‍പ്പെടെ 200 അധിക കിടക്കകള്‍ അനുവദിക്കാന്‍ തീരുമാനമായി

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലുള്ളവരും മലയാളികളും ഏറെ ആശ്രയിക്കുന്ന മംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയായ വെന്‍ലോകില്‍ വന്‍ മാറ്റം വരുന്നു. 50 ഐസിയു കിടക്കകള്‍ ഉള്‍പ്പെടെ 200 അധിക കിടക്കകളും അനുവദിക്കാന്‍ തീരുമാനമായി. 195 പുതിയ ജീവനക്കാരുടെ തസ്തികകളും വര്‍ധിക്കും.മംഗളൂരുവില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വിപുലീകരണ തീരുമാനം വന്നത്.നിലവില്‍ 1,088 കിടക്കകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനകം നിര്‍മ്മിച്ച ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കില്‍ 50 കിടക്കകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. കാസര്‍കോട് ഉള്‍പ്പെടെയുള്ള അയല്‍ ജില്ലകളില്‍ നിന്നുള്ള രോഗികള്‍ ചികിത്സക്കായി ആശ്രയിക്കുന്നത് വെന്‍ലോക്കാണ്. …

വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിക്കില്ലെന്ന് വ്യോമയാന മന്ത്രി: പ്രവാസികളെ കൈയൊഴിഞ്ഞ് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്ക് പരിധി നിശ്ചയിക്കിലെന്ന കേന്ദ്ര മന്ത്രിയുടെ നിലപാട് ഇക്കാര്യത്തിൽ സർക്കാർ വിമാന കമ്പനികൾക്കൊപ്പമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണെന്ന് ആക്ഷേപമുയർന്നു. വിമാന ടിക്കറ്റ് നിരക്ക് കാലങ്ങളായി വിമാന കമ്പനികളാണ് നിശ്ചയിക്കുന്നത്. പ്രവാസികൾ ഇതിൽ പ്രതിഷേധത്തിലാണ്.കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ഒരു സർക്കാരും ഇതുവരെ ഇക്കാര്യത്തിൽ പ്രവാസികൾക്കൊപ്പം നിന്നിട്ടുമില്ലെന്നു പ്രവാസികൾ ആരോപിച്ചു. ഇപ്പോഴും അങ്ങനെ തന്നെ. നാട്ടിൽ ഓണം, പെരുന്നാൾ, ക്രിസ്മസ്,പോലുള്ള വിവിധ ആഘോഷങ്ങളിൽ കുടുംബത്തോടൊപ്പം പങ്കുചേരാനും, ഗൾഫിലെ സ്കൂൾ അവധിക്കാലത്തുമാണ് പ്രവാസികൾ നാട്ടിൽ വരാറുള്ളത്.പ്രത്യേകിച്ച് ഗൾഫ് മലയാളികൾ.ഈ സമയത്താണ് …

ആടിനെ രക്ഷിക്കാന്‍ 50 അടി താഴ്ചയുള്ള കിണറിലിറങ്ങി, തിരിച്ചുകയറാനാകാതെ കുടുങ്ങി; യുവാവിന് രക്ഷകരായത് അഗ്നിരക്ഷാ സേന

കാസര്‍കോട്: ആടിനെ രക്ഷിക്കാന്‍ 50 അടി താഴ്ചയുള്ള കിണറലിറങ്ങി തിരിച്ചുകയറാനാവാതെ കുടുങ്ങിയ യുവാവിന് രക്ഷകരായത് അഗ്‌നിരക്ഷാസേന. വ്യാഴാഴ്ച വൈകുന്നേരം മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശി മുസ്തഫയുടെ വീട്ടുകിണറിലാണ് ആട് വീണത്. ആടിനെ രക്ഷിക്കുന്നതിനു വേണ്ടി ഇറങ്ങിയ അയല്‍വാസിയായ അഷറഫിന് (45) തിരിച്ചു കയറാനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസറായ ബിഎസ് ജുബില്‍ കിണറ്റിലിറങ്ങി റസ്‌ക്യു നെറ്റിന്റെ സഹായത്തോടെ അഷറഫിനെ പുറത്തെത്തിച്ചു. അവശനിലയിലായ അഷറഫിനെ ഉടന്‍ കാസര്‍കോട് ജനറലാശുപത്രിയിലെത്തിച്ചു. കിണറില്‍ വീണ ആട് ചത്തിരുന്നു. സീനിയര്‍ …

ചിക്കന്‍ നല്‍കിയ വകയില്‍ മകനു കിട്ടാനുള്ള പണം ചോദിച്ച വിരോധം; ചെങ്കള സ്വദേശിയെ തായലങ്ങാടിയില്‍ വച്ച് അക്രമിച്ചു , മൊഗ്രാല്‍പുത്തൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: ചിക്കന്‍ വിതരണം ചെയ്ത വകയില്‍ മകനു നല്‍കാനുള്ള പണം ചോദിച്ച വിരോധത്തിലാണെന്നു പറയുന്നു, ചെങ്കള സ്വദേശിയെ അക്രമിച്ചു പരിക്കേല്‍പ്പിച്ചകായി പരാതി. ചെങ്കള, പൊടിപ്പളം, നോര്‍ത്ത് ബംബ്രാണിയിലെഎ.മുഹമ്മദ് കുഞ്ഞി (70)യാണ് അക്രമത്തിനിരയായത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ മൊഗ്രാല്‍ പുത്തൂരിലെ റിയാസ് എന്ന ആള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി ഏഴേ മുക്കാല്‍ മണിയോടെ തായലങ്ങാടിയിലാണ് കേസിനാസ്പദമായ സംഭവം. മകനു നല്‍കാനുള്ള പണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പിടിച്ചു തള്ളിയിട്ടു നെഞ്ചിലും വയറിലും ചവുട്ടിയതായും ഇരുമ്പുവടി കാണിച്ചു …

ചെമ്മനാട് ചേക്കരങ്കോട് മൂലയിലെ ആയിഷബി അന്തരിച്ചു

ചെമ്മനാട്: ചേക്കരങ്കോട് മൂല ഹൗസില്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ആയിഷബി (80) അന്തരിച്ചു.മക്കള്‍: അബ്ദുല്‍ റഹ്‌മാന്‍, ഖാലിദ്, സീതു(എസ് ടി യു കാസര്‍കോട് യൂണിറ്റ് സെക്രട്ടറി), ബീഫാത്തിമ ബീവി, മറിയംബി, വഹീദ, ഫൗസിയ, ജാസ്മിന്‍മരുമക്കള്‍: ഹസ്സന്‍ (എരിയാല്‍), മുഹമ്മദ് (പാണലം), എറമു (ഉളിയത്തടുക്ക), ഷെരീഫ് (ചേരൂര്‍), താഹിറ, ബിഫാത്തിമ, ഹസീന(ചെര്‍ക്കള), പരേതനായ ഹനീഫ.സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് കുഞ്ഞി ഹൈറേഞ്ച്, അബ്ദുല്ല, ഇസ്മയില്‍.

അലാമിപ്പള്ളിയിലെ പി വി ഗംഗാധരന്‍ അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്, അലാമിപ്പള്ളിയിലെ റിട്ടയേര്‍ഡ് രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരന്‍ പി വി ഗംഗാധരന്‍ (60) അന്തരിച്ചു. ലക്ഷ്മി നഗറിലെ പരേതനായ പടിഞ്ഞാറെ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ -നന്ദിനി ദമ്പതികളുടെ മകനാണ്.ഭാര്യ: ലിഷ പെരിയങ്ങാനം (പാന്‍ടെക് നീലേശ്വരം). മകള്‍: ദേവിക ഗംഗന്‍(ഗവേഷക വിദ്യാര്‍ത്ഥിനി, കണ്ണൂര്‍ സര്‍വ്വകലാശാല). സഹോദരങ്ങള്‍: പി വി ബാലകൃഷ്ണന്‍, പി വി ജാനകി, പരേതയായ പി വി ഇന്ദിര.

ദേശീയ പാത ഓവുചാൽ നിർമ്മാണത്തിലെ അശാസ്ത്രീയത: മീലാദ് നഗർ റോഡിൽ വെള്ളക്കെട്ട്, ഷാഫി മസ്ജിദിലേക്കും വെള്ളം കയറി

മൊഗ്രാൽ: ദേശീയപാത സർവീസ് റോഡിനരികിലെ ഓവുചാലിലേക്ക് മൊഗ്രാൽ മീലാദ് നഗറിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പോകാൻ ഉണ്ടാക്കിയ സംവിധാനത്തിലെ പിഴവ്മൂലം ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതു തൊട്ടടുത്തുള്ള മൊഗ്രാൽ ടൗണിലെ ഷാഫി മസ്ജിദിൽ . വെള്ളം കയറുന്ന അവസ്ഥയായി. ഇക്കാര്യം നിർമ്മാണ കമ്പനി അധികൃതരെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നു പരാതിയുണ്ട്. ഓവുചാലിലേക്ക് വെള്ളം പോകാൻ ഉണ്ടാക്കിയ ഓവു ചാൽ ചെറുതായതാണ് കുത്തിയൊലിച്ചു വരുന്ന മഴവെള്ളം കെട്ടിനിൽക്കാൻ കാരണമാകുന്നത്. ഇത് തൊട്ടടുത്ത ഷാഫി മസ്ജിദിലേക്ക് കയറുകയും, മീലാദ് നഗറിലേക്കുള്ള …

കുറ്റിക്കോല്‍ ആകെ മാറും; വികസന സദസ് സംഘടിപ്പിച്ചു

കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്ത് ഹാളില്‍ വികസന സദസ് സംഘടിപ്പിച്ചു. എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ കെ. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഉദുമ നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും വികസന സദസുകള്‍ സംഘടിപ്പിച്ചുവരികയാണ്. പഞ്ചായത്തിന്റെ ഭാവി വികസന കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനായി വിവിധ മേഖലകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നൂറോളം പ്രധാന നിര്‍ദ്ദേശങ്ങള്‍ എം.എല്‍.എയുടെ മുമ്പാകെ അവതരിപ്പിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പ്രധാനാധ്യാപകര്‍, പ്രമോട്ടര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവരുടെ സംയുക്ത …

കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനിക്ക് കടുത്ത വയറു വേദന; ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രസവിച്ചു, മഞ്ചേശ്വരം സ്വദേശിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പിയുസി വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ കര്‍ണ്ണാടക, വിട്‌ള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മഞ്ചേശ്വരത്തേക്ക് മാറ്റി. പെണ്‍കുട്ടി പീഡനത്തിന് ഇരയായത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കെട്ടിടത്തില്‍ വച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് ഇവിടേക്ക് മാറ്റിയത്. കേസിലെ പ്രതി പെണ്‍കുട്ടിയുടെ ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത മഞ്ചേശ്വരം സ്വദേശിയാണ്. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് പെണ്‍കുട്ടി. സെപ്തംബര്‍ എട്ടിന് കോളേജില്‍ എത്തിയ പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ …

കാലം തെറ്റിയെത്തിയ മഴ ചതിച്ചു; കൊയ്യാറായ നെല്‍ച്ചെടികൾ നിലം പൊത്തി, വില്ലന്മാരായി പന്നിക്കൂട്ടവും

കാസര്‍കോട്: കാലം തെറ്റിയ മഴ ചതിച്ചു. കൊയ്യാറായ നെല്‍ച്ചെടികള്‍ നിലം പൊത്തി. ഇനിയും മഴ തുടര്‍ന്നാല്‍ നെൽമണികള്‍ മുളക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. വൈക്കോലും നഷ്ടപ്പെടുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇന്നലെ (വ്യാഴം) ഉച്ചയോടെ ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. ആവശ്യത്തിനു മഴ ലഭിക്കാത്തതിനാല്‍ മോട്ടോര്‍ പമ്പും മറ്റും ഉപയോഗിച്ചാണ് ഭൂരിഭാഗം കര്‍ഷകരും ഇത്തവണ നെല്‍കൃഷി നടത്തിയത്. ഒരാഴ്ചക്കകം കൊയ്യാനുള്ള ഒരുക്കത്തിലായിരുന്നു കര്‍ഷകര്‍. ഇതിനിടയിലാണ് കനത്ത കാറ്റിലും മഴയിലും കൊയ്യാറായ നെല്ല് നിലം പൊത്തിയത്. വയലുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന …

ഷിറിയ പുഴയിൽ അനധികൃത മണൽ കടത്ത് സജീവമായി; സംഘത്തെ പിടികൂടാൻ എ.എസ്.പി യും, രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: മംഗൽപാടി ഷിറിയ പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തുന്ന സംഘം വീണ്ടും സജീവമായി. സംഘത്തെ പിടികൂടാൻ എ എസ് പി തന്നെ രംഗത്തെത്തി. വ്യാഴാഴ്ച പുലർച്ചെ നടന്ന പരിശോധനയിൽ രണ്ടുപേരെ പൊലീസ് പിടികൂടി. പാവൂർ സ്വദേശി മുഹമ്മദ് അഷ്റഫ്, ലോറിയുടെ ഉടമസ്ഥൻ ഉപ്പള മോഹിൻ ഷിറാസ് എന്നിവരെയാണ് എ എസ് പി അച്യുത് അശോകും സംഘവും അറസ്റ്റ് ചെയ്തത്. വാഹന പരിശോധന നടത്തവെ കൈകമ്പ ഭാഗത്ത് നിന്നും പൈവളികെ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി കൈകാട്ടി …

ക്വാർട്ടേഴ്സിലേക്ക് ഓടി കയറിയ മുള്ളൻപന്നിയെ കല്ലെറിഞ്ഞും അടിച്ചും കൊലപ്പെടുത്തി; പ്രതികൾ കോടതിയിൽ കീഴടങ്ങി

കാസർകോട്: ക്വാർട്ടേഴ്‌സിലേക്ക് ഓടിക്കയറിയ മുള്ളൻപന്നിയെ അടിച്ചും കല്ലെറിഞ്ഞും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. കുശാൽനഗർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രഞ്ജിത്ത് എന്ന കണ്ണൻ (26), ചുമട്ടുതൊഴിലാളി ചാരുദാസൻ (36), ആവിയിലെ അനിൽ എന്ന മണി (26) എന്നിവരാണ് ഹൊസ്‌ദുർഗ് കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു‌. ഈ മാസം 20ന് കാഞ്ഞങ്ങാട് ആവിയിൽ ആണ് സംഭവം. 19ന് രാത്രി ക്വാർട്ടേഴ്സിലേക്ക് ഓടിക്കയറിയ മുള്ളൻപന്നിയെ ഇവർ മുറിയിൽ പൂട്ടിയിടുകയായിരുന്നു. അടുത്ത ദിവസം രാവിലെ …

ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാസർകോട്: ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ മാങ്ങാട്ടിടം ശങ്കരനെല്ലൂർ സ്വദേശി കെ രജീഷിനെയാണ് കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാർ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയെയാണ് പ്രതി ഉപദ്രവിച്ചത്. വടകരയിൽ നിന്ന് സുഹൃത്തിനൊപ്പം ഡോക്ടറെ കാണാൻ പോവുകയായിരുന്നു യുവതി. പ്രതിയും ട്രെയിനിൽ ഉണ്ടായിരുന്നു. ട്രെയിൻ ചെറുവത്തൂർ വിട്ടപ്പോൾ സമീപത്തുണ്ടായിരുന്ന യുവതിയെ പലതവണ ഉപദ്രവിക്കുകയായിരുന്നു. സഹിക്കാൻ പറ്റാതെ വന്നതോടെ യുവതി ബഹളം വച്ചു. തുടർന്ന് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള സൈനിക നീക്കങ്ങളും പ്രതിസന്ധികളും തുടരുന്നു. സ്ഥിതിഗതികൾ ശാന്തമാക്കാൻ ഖത്തർ വഴി നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും, അമേരിക്ക സാമ്പത്തിക ഉപരോധ നടപടികൾ കടുപ്പിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പിൻവലിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ഉയർന്ന തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉപരോധ ബില്ലിൽ യുഎസ് ഭരണകൂടം മുന്നോട്ട് പോകുന്നത് ഏഷ്യൻ വിപണികളിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. …