ക്വാർട്ടേഴ്സിലേക്ക് ഓടി കയറിയ മുള്ളൻപന്നിയെ കല്ലെറിഞ്ഞും അടിച്ചും കൊലപ്പെടുത്തി; പ്രതികൾ കോടതിയിൽ കീഴടങ്ങി

കാസർകോട്: ക്വാർട്ടേഴ്‌സിലേക്ക് ഓടിക്കയറിയ മുള്ളൻപന്നിയെ അടിച്ചും കല്ലെറിഞ്ഞും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. കുശാൽനഗർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രഞ്ജിത്ത് എന്ന കണ്ണൻ (26), ചുമട്ടുതൊഴിലാളി ചാരുദാസൻ (36), ആവിയിലെ അനിൽ എന്ന മണി (26) എന്നിവരാണ് ഹൊസ്‌ദുർഗ് കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു‌. ഈ മാസം 20ന് കാഞ്ഞങ്ങാട് ആവിയിൽ ആണ് സംഭവം. 19ന് രാത്രി ക്വാർട്ടേഴ്സിലേക്ക് ഓടിക്കയറിയ മുള്ളൻപന്നിയെ ഇവർ മുറിയിൽ പൂട്ടിയിടുകയായിരുന്നു. അടുത്ത ദിവസം രാവിലെ …

ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാസർകോട്: ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ മാങ്ങാട്ടിടം ശങ്കരനെല്ലൂർ സ്വദേശി കെ രജീഷിനെയാണ് കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാർ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയെയാണ് പ്രതി ഉപദ്രവിച്ചത്. വടകരയിൽ നിന്ന് സുഹൃത്തിനൊപ്പം ഡോക്ടറെ കാണാൻ പോവുകയായിരുന്നു യുവതി. പ്രതിയും ട്രെയിനിൽ ഉണ്ടായിരുന്നു. ട്രെയിൻ ചെറുവത്തൂർ വിട്ടപ്പോൾ സമീപത്തുണ്ടായിരുന്ന യുവതിയെ പലതവണ ഉപദ്രവിക്കുകയായിരുന്നു. സഹിക്കാൻ പറ്റാതെ വന്നതോടെ യുവതി ബഹളം വച്ചു. തുടർന്ന് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള സൈനിക നീക്കങ്ങളും പ്രതിസന്ധികളും തുടരുന്നു. സ്ഥിതിഗതികൾ ശാന്തമാക്കാൻ ഖത്തർ വഴി നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും, അമേരിക്ക സാമ്പത്തിക ഉപരോധ നടപടികൾ കടുപ്പിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് പിൻവലിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ഉയർന്ന തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉപരോധ ബില്ലിൽ യുഎസ് ഭരണകൂടം മുന്നോട്ട് പോകുന്നത് ഏഷ്യൻ വിപണികളിൽ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. …

വാൾഫാൻ ഉരുകിവീണ് കിടക്കയ്ക്ക് തീപിടിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു

മലപ്പുറം: തിരുവാലി കുളക്കാട്ടിരിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് തീപ്പൊള്ളലേറ്റു മരിച്ചു. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വാൾഫാൻ തീപിടിച്ച് കിടക്കയിലേക്ക് ഉരുകി വീണാണ് അപകടമുണ്ടായത്. എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശ്ശേരി സജീവിന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. കുളക്കാട്ടിൽ ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ ജോലി ചെയ്യുകയാണ് സജീവും ഭാര്യയും. കഴിഞ്ഞദിവസം വൈകിട്ട് 4:15-ഓടെയായിരുന്നു ദുരന്തം. കുട്ടിയെ മുറിക്കുള്ളിലെ കട്ടിലിൽ ഉറക്കിക്കിടത്തി മാതാപിതാക്കൾ വീടിന് പുറത്ത് ഫാമിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് മുറിയിലെ വാൾഫാനിൽ ഷോർട്ട് സർക്യൂട്ട് …