ക്വാർട്ടേഴ്സിലേക്ക് ഓടി കയറിയ മുള്ളൻപന്നിയെ കല്ലെറിഞ്ഞും അടിച്ചും കൊലപ്പെടുത്തി; പ്രതികൾ കോടതിയിൽ കീഴടങ്ങി

കാസർകോട്: ക്വാർട്ടേഴ്‌സിലേക്ക് ഓടിക്കയറിയ മുള്ളൻപന്നിയെ അടിച്ചും കല്ലെറിഞ്ഞും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. കുശാൽനഗർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രഞ്ജിത്ത് എന്ന കണ്ണൻ (26), ചുമട്ടുതൊഴിലാളി ചാരുദാസൻ (36), ആവിയിലെ അനിൽ എന്ന മണി (26) എന്നിവരാണ് ഹൊസ്‌ദുർഗ് കോടതിയിൽ കീഴടങ്ങിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു‌. ഈ മാസം 20ന് കാഞ്ഞങ്ങാട് ആവിയിൽ ആണ് സംഭവം. 19ന് രാത്രി ക്വാർട്ടേഴ്സിലേക്ക് ഓടിക്കയറിയ മുള്ളൻപന്നിയെ ഇവർ മുറിയിൽ പൂട്ടിയിടുകയായിരുന്നു. അടുത്ത ദിവസം രാവിലെ മുറി തുറന്നപ്പോൾ പുറത്തേക്ക് ചാടിപ്പോയ മുള്ളൻപന്നിയെ പ്രതികൾ കല്ലെറിഞ്ഞും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് വനം വകുപ്പ് സംഭവം അറിയുന്നത്. കാഞ്ഞങ്ങാട് ഫോറസ്‌റ്റ് റേഞ്ച് ഓഫിസിലെ ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരായ ജിതിൻ, അനശ്വര എന്നിവർ വിവരമറിഞ്ഞ് സ്‌ഥലത്തെത്തി. സംഭവ സ്ഥലം പരിശോധിക്കുകയും സി സിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കെട്ടിടഉടമയെ നേരത്തേതന്നെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വിട്ടയച്ചിരുന്നു. വനം വകുപ്പ് കേസടുത്തതോടെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page