ഷിറിയ പുഴയിൽ അനധികൃത മണൽ കടത്ത് സജീവമായി; സംഘത്തെ പിടികൂടാൻ എ.എസ്.പി യും, രണ്ടുപേർ അറസ്റ്റിൽ

കാസർകോട്: മംഗൽപാടി ഷിറിയ പുഴയിൽ നിന്ന് അനധികൃതമായി മണൽ കടത്തുന്ന സംഘം വീണ്ടും സജീവമായി. സംഘത്തെ പിടികൂടാൻ എ എസ് പി തന്നെ രംഗത്തെത്തി. വ്യാഴാഴ്ച പുലർച്ചെ നടന്ന പരിശോധനയിൽ രണ്ടുപേരെ പൊലീസ് പിടികൂടി. പാവൂർ സ്വദേശി മുഹമ്മദ് അഷ്റഫ്, ലോറിയുടെ ഉടമസ്ഥൻ ഉപ്പള മോഹിൻ ഷിറാസ് എന്നിവരെയാണ് എ എസ് പി അച്യുത് അശോകും സംഘവും അറസ്റ്റ് ചെയ്തത്. വാഹന പരിശോധന നടത്തവെ കൈകമ്പ ഭാഗത്ത് നിന്നും പൈവളികെ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറി കൈകാട്ടി നിർത്തിച്ചു. നിർത്തിയ ഉടൻ ലോറിയിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിച്ച ഡ്രൈവറായ മുഹമ്മദ് അഷ്റഫിനെ പൊലീസ് സാഹസികമായി പിടികൂടി. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരൻ പൊലീസിനെ കണ്ട് തിരിഞ്ഞോടാൻ ശ്രമിച്ചു. പൊലീസ് അയാളെയും പിന്തുടർന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ
പിടികൂടിയ ടിപ്പർ ലോറിയുടെ ഉടമസ്ഥനാണ് താനെന്ന് യുവാവ് സമ്മതിച്ചു. ലോറിക്ക് അകമ്പടിയായി വന്നതായിരുന്നു മോഹിൻ ഷിറാസ്. ഇയാൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page