ചിക്കന്‍ നല്‍കിയ വകയില്‍ മകനു കിട്ടാനുള്ള പണം ചോദിച്ച വിരോധം; ചെങ്കള സ്വദേശിയെ തായലങ്ങാടിയില്‍ വച്ച് അക്രമിച്ചു , മൊഗ്രാല്‍പുത്തൂര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: ചിക്കന്‍ വിതരണം ചെയ്ത വകയില്‍ മകനു നല്‍കാനുള്ള പണം ചോദിച്ച വിരോധത്തിലാണെന്നു പറയുന്നു, ചെങ്കള സ്വദേശിയെ അക്രമിച്ചു പരിക്കേല്‍പ്പിച്ചകായി പരാതി. ചെങ്കള, പൊടിപ്പളം, നോര്‍ത്ത് ബംബ്രാണിയിലെ
എ.മുഹമ്മദ് കുഞ്ഞി (70)യാണ് അക്രമത്തിനിരയായത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ മൊഗ്രാല്‍ പുത്തൂരിലെ റിയാസ് എന്ന ആള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാത്രി ഏഴേ മുക്കാല്‍ മണിയോടെ തായലങ്ങാടിയിലാണ് കേസിനാസ്പദമായ സംഭവം. മകനു നല്‍കാനുള്ള പണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പിടിച്ചു തള്ളിയിട്ടു നെഞ്ചിലും വയറിലും ചവുട്ടിയതായും ഇരുമ്പുവടി കാണിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page