കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥിനിക്ക് കടുത്ത വയറു വേദന; ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രസവിച്ചു, മഞ്ചേശ്വരം സ്വദേശിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പിയുസി വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ കര്‍ണ്ണാടക, വിട്‌ള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മഞ്ചേശ്വരത്തേക്ക് മാറ്റി. പെണ്‍കുട്ടി പീഡനത്തിന് ഇരയായത് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു കെട്ടിടത്തില്‍ വച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് ഇവിടേക്ക് മാറ്റിയത്. കേസിലെ പ്രതി പെണ്‍കുട്ടിയുടെ ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത മഞ്ചേശ്വരം സ്വദേശിയാണ്. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് പെണ്‍കുട്ടി. സെപ്തംബര്‍ എട്ടിന് കോളേജില്‍ എത്തിയ പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി പൂര്‍ണ്ണ ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചു. അന്നു തന്നെ ആശുപത്രിയില്‍ പ്രസവിക്കുകയും ചെയ്തു. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പെൺകുട്ടിയിൽ നിന്നു മൊഴിയെടുത്തു. തുടർന്നാണ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്. പെണ്‍കുട്ടിയും പ്രതിയും സൗഹൃദത്തിലായിരുന്നുവെന്ന് പറയുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയെ മഞ്ചേശ്വരത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page