കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്ത് ഹാളില്‍ വികസന സദസ് സംഘടിപ്പിച്ചു. എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ കെ. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ഉദുമ നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും വികസന സദസുകള്‍ സംഘടിപ്പിച്ചുവരികയാണ്. പഞ്ചായത്തിന്റെ ഭാവി വികസന കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനായി വിവിധ മേഖലകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നൂറോളം പ്രധാന നിര്‍ദ്ദേശങ്ങള്‍ എം.എല്‍.എയുടെ മുമ്പാകെ അവതരിപ്പിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, പ്രധാനാധ്യാപകര്‍, പ്രമോട്ടര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവരുടെ സംയുക്ത പങ്കാളിത്തത്തോടെ വികസന സദസ് സംഘടിപ്പിച്ചത്.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബാലന്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി, ടി.കെ. മനോജ്, സി. രാജു, വൈഷ്ണവി, അശ്വതി അജികുമാര്‍, ജോസ് പാറത്തട്ടേല്‍, സന്തോഷ് അരുമന, കെ. ബലരാമന്‍ നമ്പ്യാര്‍, കെ.എന്‍. രാജന്‍, ഹരീഷ് ബി. നായര്‍, ദിലീപ് പള്ളഞ്ചി, ലത്തീഫ് പടുപ്പ്, നാരായണന്‍ പള്ളത്തുംങ്കാല്‍, ശാധിധരന്‍ മാസ്റ്റര്‍, മാനടുക്കം പവിത്രന്‍ സി. നായര്‍, വിശ്വരാജ് സംസാരിച്ചു.







