മൊഗ്രാൽ: ദേശീയപാത സർവീസ് റോഡിനരികിലെ ഓവുചാലിലേക്ക് മൊഗ്രാൽ മീലാദ് നഗറിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പോകാൻ ഉണ്ടാക്കിയ സംവിധാനത്തിലെ പിഴവ്മൂലം ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതു തൊട്ടടുത്തുള്ള മൊഗ്രാൽ ടൗണിലെ ഷാഫി മസ്ജിദിൽ . വെള്ളം കയറുന്ന അവസ്ഥയായി.
ഇക്കാര്യം നിർമ്മാണ കമ്പനി അധികൃതരെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നു പരാതിയുണ്ട്. ഓവുചാലിലേക്ക് വെള്ളം പോകാൻ ഉണ്ടാക്കിയ ഓവു ചാൽ ചെറുതായതാണ് കുത്തിയൊലിച്ചു വരുന്ന മഴവെള്ളം കെട്ടിനിൽക്കാൻ കാരണമാകുന്നത്. ഇത് തൊട്ടടുത്ത ഷാഫി മസ്ജിദിലേക്ക് കയറുകയും, മീലാദ് നഗറിലേക്കുള്ള വാഹനഗതാഗതം തടസ്സപ്പെടുകയും, മദ്രസയിലേക്കും, സ്കൂളിലേക്കും പോകുന്ന വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് ദുരിതമാവുകയും ചെയ്യുന്നുണ്ട്.







