ഫിസിയോതെറാപ്പിക്ക് എത്തിയ കാസര്‍കോട് സ്വദേശിനിയായ യുവതിയോട് മോശമായി പെരുമാറി; വെല്‍നസ് ക്ലിനിക് ഉടമ ശരത് നമ്പ്യാര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: ഫിസിയോതെറാപ്പിക്ക് എത്തിയ കാസര്‍കോട് സ്വദേശിയായ യുവതിയോട് മോശമായി പെരുമാറിയെന്ന കേസില്‍ ആരോഗ്യ വെല്‍നസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ(44) പയ്യന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തു. 2025 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫിസിയോതെറാപ്പിക്കിടെ ശരത് നമ്പ്യാര്‍ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. പിന്നീട് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോയ യുവതി, കൗണ്‍സിലിംഗിനിടെയാണ് തനിക്ക് ഉണ്ടായ ദുരനുഭവം മറ്റുള്ളവരോട് പറഞ്ഞത്. തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസില്‍ ഇയാള്‍ നേരത്തെ 20 കാരിയോട് അപമര്യാദയായി പെരുമാറിതിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. ചികിത്സക്കിടെ ശരത് നമ്പ്യാര്‍മുറി അകത്തു നിന്ന് പൂട്ടിയ ശേഷം പീഡിപ്പിച്ചെന്നാണ് പയ്യന്നൂര്‍ സ്വദേശിയായ യുവതിയുടെ പരാതി. ഈ സംഭവം അറിഞ്ഞപ്പോഴാണ് കാസര്‍കോട് സ്വദേശിയായ യുവതിയും പൊലീസില്‍ പരാതി നല്‍കിയത്. കണ്ണൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം നാരായണന്‍ കുട്ടിയുടെ മകനാണ് ശരത് നമ്പ്യാര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page