ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാസർകോട്: ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ മാങ്ങാട്ടിടം ശങ്കരനെല്ലൂർ സ്വദേശി കെ രജീഷിനെയാണ് കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാർ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയെയാണ് പ്രതി ഉപദ്രവിച്ചത്. വടകരയിൽ നിന്ന് സുഹൃത്തിനൊപ്പം ഡോക്ടറെ കാണാൻ പോവുകയായിരുന്നു യുവതി. പ്രതിയും ട്രെയിനിൽ ഉണ്ടായിരുന്നു. ട്രെയിൻ ചെറുവത്തൂർ വിട്ടപ്പോൾ സമീപത്തുണ്ടായിരുന്ന യുവതിയെ പലതവണ ഉപദ്രവിക്കുകയായിരുന്നു. സഹിക്കാൻ പറ്റാതെ വന്നതോടെ യുവതി ബഹളം വച്ചു. തുടർന്ന് മറ്റ് യാത്രക്കാർ യുവാവിനെ തടഞ്ഞുവച്ച് കാസർകോട് റെയിൽവേ പൊലീസിനെ വിവരം അറിയിച്ചു. ട്രെയിൻ കാസർകോട് എത്തിയപ്പോൾ എസ് ഐ കെ രാജീവന്റെ നേതൃത്വത്തിൽ ഇന്റലിജൻസ് എസ്ഐ സനിൽകുമാർ, എ എസ് ഐ ഗംഗാധരൻ, സിപിഒ ഷാനവാസ്, ആർ പി എഫ് കോൺസ്റ്റബിൾ പ്രകാശ് ബാബു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page