മംഗളൂരു വെന്‍ലോക് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ വരുന്നു; 50 ഐസിയു കിടക്കകള്‍ ഉള്‍പ്പെടെ 200 അധിക കിടക്കകള്‍ അനുവദിക്കാന്‍ തീരുമാനമായി

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലുള്ളവരും മലയാളികളും ഏറെ ആശ്രയിക്കുന്ന മംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയായ വെന്‍ലോകില്‍ വന്‍ മാറ്റം വരുന്നു. 50 ഐസിയു കിടക്കകള്‍ ഉള്‍പ്പെടെ 200 അധിക കിടക്കകളും അനുവദിക്കാന്‍ തീരുമാനമായി. 195 പുതിയ ജീവനക്കാരുടെ തസ്തികകളും വര്‍ധിക്കും.
മംഗളൂരുവില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വിപുലീകരണ തീരുമാനം വന്നത്.
നിലവില്‍ 1,088 കിടക്കകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനകം നിര്‍മ്മിച്ച ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കില്‍ 50 കിടക്കകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. കാസര്‍കോട് ഉള്‍പ്പെടെയുള്ള അയല്‍ ജില്ലകളില്‍ നിന്നുള്ള രോഗികള്‍ ചികിത്സക്കായി ആശ്രയിക്കുന്നത് വെന്‍ലോക്കാണ്. യോഗത്തില്‍ വെന്‍ലോക്ക് റീജിയണല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആയി ഉയര്‍ത്താനുമുള്ള ആവശ്യം ഉയര്‍ന്നിരുന്നു. ആദ്യ ഘട്ടത്തില്‍ 200 കിടക്കകള്‍ കൂടി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. രണ്ടാം ഘട്ടത്തില്‍ കിടക്കകളുടെ എണ്ണം 200 കൂടി വര്‍ദ്ധിപ്പിക്കുമെന്ന് വാമൊഴിയായി ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതോടെ ആകെ കിടക്കകളുടെ എണ്ണം 1,412 ആയി ഉയരും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page