`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര

കാസർകോട്: കളക്ടർ സ്ഥാനമൊഴിഞ്ഞ അർജുൻ പാണ്ഡ്യൻ ചടങ്ങിനു ശേഷം നേരെ പോയത് വൃദ്ധസദനത്തിലെ അന്തേവാസികളെ കാണാൻ. പരവനടുക്കം ഗവ വൃദ്ധസദനത്തിലെ അന്തേവാസികളെയും കൂട്ടി അദ്ദേഹം കോട്ടപ്പുറം ഹൗസ് ബോട്ടിൽ വലിയ പറമ്പ് കായലിൽ യാത്ര നടത്തി. കഴിഞ്ഞ ദിവസം ഈ വൃദ്ധ സദനം സന്ദർശിച്ചപ്പോൾ അമ്മമാർ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിൽ ഒരമ്മ ബോട്ടിൽ യാത്ര ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ അറിയിച്ചിരുന്നു. ഈ ആഗ്രഹം സഫലീകരണത്തിനായാണ് തിരക്കുകൾക്കിടയിലും അവർക്ക് വേണ്ടി അർജുൻ പാണ്ഡ്യൻ സമയം മാറ്റിവെച്ചത്. നിറഞ്ഞ സന്തോഷത്തോടെ …

വീട്ടുകാരെ പേടിപ്പിക്കാനായി തൂങ്ങിമരിക്കുന്നതായി അഭിനയിച്ചു, ഒടുവിൽ കളി കാര്യമായി; 11 കാരന് ദാരുണാന്ത്യം

മലപ്പുറം: സ്‌കൂളിലേക്ക് പുറപ്പെടുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ തൂങ്ങിമരണം അഭിനയിച്ച വിദ്യാർഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ്‌ അഫ്നാസ് (11) ആണ് അബദ്ധത്തിൽ മരണത്തിനു കീഴടങ്ങിയത്. സ്കൂളിൽ പോവാൻ നേരം വീട്ടുകാർ കാര്യമായി കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതേ തുടർന്ന് വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിച്ചു. ഇതിനി​​ടെ കളി കാര്യമായി. കയർ കഴുത്തിൽ കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു. ആദ്യം തമാശ ആയാണ് വീട്ടുകാർക്ക് തോന്നിയത്. പിടയുന്നത് കണ്ട് ഉടനെ …

തളങ്കര ഖാസിലേന്‍ സ്വദേശിയും മുന്‍ പ്രവാസിയുമായ ഇ.എം. ഇബ്രാഹിം അന്തരിച്ചു

കാസര്‍കോട്: തളങ്കര ഖാസിലേന്‍ സ്വദേശിയും ഹൊന്നമൂലയില്‍ താമസക്കാരനുമായ ഇ.എം. ഇബ്രാഹിം (64) അന്തരിച്ചു. മുന്‍ പ്രവാസിയായിരുന്നു. ഖാസിലേനിലെ പരേതരായ മൊയ്ദീന്റെയും ആസ്യമ്മയുടെയും മകനാണ്. ദീര്‍ഘകാലം ഖത്തറിലായിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ്. ഭാര്യ: ഖദീജ. മകള്‍: ഫൗസിയ. മരുമകന്‍: സമീര്‍ ബങ്കരക്കുന്ന്. സഹോദരങ്ങള്‍: ആമിന, ഹനീഫ്, റസാഖ്, അബ്ദുല്‍ റഹ്‌മാന്‍, സഫിയ.

മൊഗ്രാൽ സ്കൂൾ നടപ്പാത പുനഃസ്ഥാപിച്ചു

മൊഗ്രാൽ:രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണവും മറ്റും മൂലം തടസ്സപ്പെട്ടിരുന്ന ഇടവഴി നടപ്പാത പുനസ്ഥാപിച്ചു. മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് ദേശീയപാതയിൽ നിന്ന് വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴിയാണിത്. കുമ്പള ഗ്രാമപഞ്ചായത്ത് 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ മുൻ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ മുഖാന്തരം അനുവദിച്ച ഫണ്ടിൽ നിന്നാണ് നടപ്പാത ഇന്റർ ലോക്ക് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.ദേശീയപാത നിർമ്മാണത്തിന് മുമ്പ് മൊഗ്രാൽ ടൗണിൽ നിന്ന് സ്കൂളിലെത്താൻ വിദ്യാർത്ഥികൾ ഏറെ ആശ്രയിച്ചിരുന്ന വഴിയാണിത്.വിഎച്ച് എസ് ഇ, ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കും …

ബസ് അപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ന്യൂസ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പത്രപ്രവര്‍ത്തകനും പൈലറ്റും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ലോസ് ഏഞ്ചല്‍സ്: ചാറ്റ്‌സ്വര്‍ത്തില്‍ മെട്രോ ബസ് അപകടത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടിരുന്ന ന്യൂസ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. പൈലറ്റ് ജോര്‍ജ് മാര്‍സിനിവ്, ഫോട്ടോ ജേര്‍ണലിസ്റ്റ് എലിയാന മോറീനോ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരു കാല്‍നടക്കാരനും കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. എന്‍ബിസി 4, ടെലിമുണ്ടോ 52 എന്നീ മാധ്യമങ്ങള്‍ക്കുവേണ്ടി സേവനം ചെയ്യാനെത്തിയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. അതേസമയം അപകടകാരണം എന്താണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും …

കുമ്പള വാട്ടർ അതോറിറ്റി ജലസംഭരണി അപകടാവസ്ഥയിൽ: ഓഫീസ് സുരക്ഷാ ഭീഷണി നേരിടുന്ന സംഭരണിക്ക് താഴെ

കുമ്പള കുമ്പള ടൗൺ പോലീസ് സ്റ്റേഷന് സമീപത്തെ കേരള വാട്ടർ അതോറിറ്റി ജലസംഭരണി കോൺക്രീറ്റ് പാളികൾ അടർന്നു വീണും,ഇരുമ്പ് കമ്പികൾ ദ്രവിച്ചും അപകടാവസ്ഥയിലായിരിക്കുന്നു.വർഷങ്ങളുടെ പഴക്കമുള്ള ജലസംഭരണിക്കു താഴെയാണ് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയംപ്രവർത്തിക്കുന്നത്.ഇത് ജീവനക്കാർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നു. തീരദേശത്തോട് അടുത്ത സ്ഥല മായതിനാൽ ഉപ്പു കാറ്റും,ഈർപ്പവും തട്ടി കോൺക്രീറ്റിനുള്ളിലെ ഇരുമ്പ് കമ്പികൾ വേഗത്തിൽ തുരുമ്പെടുത്ത് വീർക്കുന്നു.ഇത് കോൺക്രീറ്റ് പാളികൾ അടർന്ന് വീഴുന്നതിനും, ജലസംഭരണിയുടെ സുരക്ഷയ്ക്കും ഭീഷണിയായിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലെ നൂറുകണക്കിനാളുകൾക്ക് കുടിവെള്ളമെത്തിക്കുന്ന ഈ ടാങ്കിന് …

അര്‍ത്തുട്ടിപ്പാറയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 1200 ഓളം തേങ്ങ കടത്തി; പാരകളും വാക്കത്തികളും മോഷണം പോയി, അയല്‍വാസിയെ സംശയമെന്ന് പരാതിക്കാരന്‍

കാസര്‍കോട്: കുറ്റിക്കോല്‍ അര്‍ത്തുട്ടിപ്പാറയില്‍ അടച്ചിട്ട വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് 1200 ഓളം തേങ്ങ കടത്തിയതായി പരാതി. കരിവേടകം പടുപ്പ് സ്വദേശി എംജെ ജോസിന്റെ ആള്‍ത്താമസമില്ലാത്ത അര്‍ത്തുട്ടിപ്പാറയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച രാവിലെ 10.30 ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്. അകത്ത് സൂക്ഷിച്ച രണ്ട് പാരകളും 3 വാക്കത്തികളും പ്ലാസ്റ്റ് ചാക്കുകളും മോഷണം പോയിട്ടുണ്ട്. ഏകദേശം 30,000 സാധനങ്ങളാണ് മോഷണം പോയത്. സംഭവത്തില്‍ അയല്‍വാസിയെ സംശയിക്കുന്നതായും പരാതിയിലുണ്ട്. സംഭവത്തില്‍ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു.

മലബാര്‍ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ലോകകപ്പ് പ്രവചന മത്സരം; വിജയികള്‍ക്കുള്ള സമ്മാന വിതരണം നടന്നു

കാസര്‍കോട്: മലബാര്‍ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വേള്‍ഡ് കപ്പ് പ്രവചന മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും അനുമോദന ചടങ്ങും സിംസ് വില്ലയില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സലീം ബഹ്‌റൈന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഹുസൈനാര്‍ പതിക്കുന്നില്‍ അധ്യക്ഷത വഹിച്ചു. എല്‍.എ. മഹ്‌മൂദ് ഹാജി, അമീര്‍ പള്ളിയാന്‍ സംസാരിച്ചു.പ്രവചന മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യഥാക്രമം ആഷിക് സമാന്‍, അന്‍സിസ് ഉളിയത്തടുക്ക, അസ്ലം എന്നിവര്‍ കരസ്ഥമാക്കി. കെ.എം. കടവത്ത് സ്വാഗതവും അര്‍ഷീന സുബൈര്‍ നന്ദിയും പറഞ്ഞു.

സതേൺ പോവർട്ടി ലോ സെന്റര്  ഇൻ്റലിജൻസ് ഡയറക്ടർ അറസ്റ്റിൽ: ഫെഡറൽ അന്വേഷണത്തിൽ കോടികളുടെ തട്ടിപ്പ് പുറത്ത്  

പി പി ചെറിയാൻ വാഷിംഗ്ടൺ: പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘സതേൺ പോവർട്ടി ലോ സെന്ററി’ന്റെ ഇൻ്റലിജൻസ് ഡയറക്ടറും എക്‌സ്ട്രീമിസം ഗവേഷകയുമായ ഹൈഡി ബെയ്‌റിച്ച് ഫെഡറൽ കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി. എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.   വയർ ഫ്രോഡ് കൺസ്പിറസി ഫെഡറൽ ഇൻഷുറൻസ് പരിരക്ഷയുള്ള ബാങ്കിൽ വ്യാജ പ്രസ്താവനകൾ സമർപ്പിക്കാൻ ഗൂഢാലോചന നടത്തൽ ,പണം വെളുപ്പിക്കൽ മറച്ചുവെക്കുന്നതിനുള്ള ഗൂഢാലോചന തുട്ങ്ങിസംഘടനയുടെ നേതൃത്വവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലാണ് ഈ നടപടി. …

രേഖകളില്ലാതെ കണ്ണൂരില്‍ അനധികൃത താമസം;സ്പായിൽ ജോലി, ബംഗ്ലാദേശ് യുവതികള്‍ അറസ്റ്റില്‍

കണ്ണൂര്‍: മതിയായ രേഖകള്‍ ഇല്ലാതെ കണ്ണൂരില്‍ അനധികൃമായി താമസിച്ചു വരികയായിരുന്ന മൂന്നു ബംഗ്ലാദേശ് യുവതികളെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗ്ലാദേശ് ജെമല്‍പൂര്‍ സരീഷ് ബാരിയിലെ നസ്മ അക്തര്‍ (40), ഖുല്‍ന ഭഗളിയിലെ തസ്ലീമ കാതൂന്‍ (25), ഖുല്‍ന പൈഗച്ചിയിലെ മൊയ്‌ന കാതൂന്‍ (29)എന്നിവരെയാണ് കണ്ണൂര്‍ സി ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.രഹസ്യ വിവരത്തെ തുടര്‍ന്ന് എ സി പി എം പി ആസാദിന്റെ നിര്‍ദ്ദേശ പ്രകാരം മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സാധു ബീഡി …

ഇന്ത്യ- പാക്ക് യുദ്ധക്കപ്പലുകള്‍ കൂട്ടിയിടിച്ചു; സംഭവം അറബിക്കടലില്‍, പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: അറബിക്കടലില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും യുദ്ധക്കപ്പലുകള്‍ കൂട്ടിയിടിച്ചു.ഇന്ത്യന്‍ നാവികസേനയുടെ കപ്പലില്‍ പാക്കിസ്ഥാന്റെ കപ്പല്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം.ഇതേ തുടര്‍ന്ന് പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി. ഒമാന് ഏകദേശം 220 കിലോമീറ്റര്‍ വടക്ക്, അമിതവേഗത്തിലെത്തിയ പാക്ക് കപ്പല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലിനെ ഉരസി കടന്നുപോവുകയായിരുന്നു. എന്നാല്‍ കപ്പലുകള്‍ക്ക് കേടുപാടുകളൊന്നും സംഭവിച്ചില്ല. ചൊവ്വാഴ്ച വൈകിട്ടാണ് വടക്കന്‍ അറബിക്കടലില്‍ ഇന്ത്യന്‍ നാവികസേന കപ്പലും പാകിസ്ഥാന്‍ കപ്പലും കൂട്ടിയിടിച്ചത്. അന്താരാഷ്ട്ര ജലപരിധിയില്‍ ആയിരുന്നു അപകടം. ഇന്ത്യന്‍ നാവികസേന, പാകിസ്ഥാന്‍ നാവികസേന കപ്പലുകളാണ് കൂട്ടിയിടിച്ചത്. പാക് …

വീട്ടു വരാന്തയില്‍ പത്രം വായിച്ചു കൊണ്ടിരുന്ന ആളെ കാട്ടുപന്നി ആക്രമിച്ചു

കോഴിക്കോട്: വീട്ടു വരാന്തയില്‍ ഇരുന്ന് പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ആളെ കാട്ടു പന്നി ആക്രമിച്ചു. താമരശ്ശേരിയിലാണ് സംഭവം. അബ്ദുല്‍ ഖാദര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് (ബുധന്‍) രാവിലെ പത്തുമണിയോടെയാണ് സംഭവം. അയല്‍പക്കത്തെ വീട്ടിലെ ഗൈറ്റ് കടന്ന് കാട്ടുപന്നി അബ്ദുല്‍ ഖാദറിന്റെ വീട്ടു മുറ്റത്തേയ്ക്ക് ഓടിക്കയറുന്നതിന്റെയും കുത്തി പരിക്കേല്‍പ്പിച്ച ശേഷം തിരിച്ചു റോഡില്‍ കൂടി ഓടിപ്പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

പാക്കിസ്ഥാന്‍ ലോക്ക് ഡൗണിലേയ്ക്ക്; മാര്‍ക്കറ്റുകള്‍ വൈകിട്ടോടെ അടയ്ക്കും

ലാഹോര്‍: രാജ്യാന്തര മാര്‍ക്കറ്റില്‍ എണ്ണ വില കുതിച്ചുയര്‍ന്നതോടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ ലോക്ഡൗണിലേയ്ക്ക്. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനായാണ് സ്മാര്‍ട്ട് ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.ആഴ്ചയില്‍ നാലു ദിവസമായിരിക്കും പ്രവൃത്തി സമയം. കടകളും വാണിജ്യ സ്ഥാപനങ്ങളും വൈകിട്ടോടെ അടയ്ക്കാനും യോഗത്തില്‍ തീരുമാനമായി.ഹോര്‍മൂസ്, ബാബ് എല്‍ മന്‍ദബ് കടലിടുക്കുകള്‍ കേന്ദ്രീകരിച്ചുള്ള സംഘര്‍ഷങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഇന്ധന വില …

കുമ്പള പ്രസ് ഫോറത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലോഞ്ചിങ് നടന്നു

കുമ്പള: പ്രസ് ഫോറം ഡിജിറ്റലൈസേഷന്റെ ഭാഗമായി യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളുടെ ലോഞ്ചിങ് എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.ചടങ്ങില്‍ എ.കെ.എം. അഷ്‌റഫ് എം.എല്‍.എക്ക് എഴുത്തുകാരന്‍ കെ.എം അബ്ബാസും, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളക്ക് എ.കെ.എം അഷ്‌റഫ് എം.എല്‍.എയും ഉപഹാരം നല്‍കി ആദരിച്ചു. പ്രസ് ഫോറം പ്രസിഡന്റ് അബ്ദുല്ല കുമ്പള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ് …

പടുപ്പിലെ കമലാക്ഷിയമ്മ അന്തരിച്ചു; മഞ്ഞപ്പിത്തത്തിന്റെ ഒറ്റമൂലി ചികില്‍സയിലൂടെ പ്രശസ്തയായിരുന്നു

കാസര്‍കോട്: മഞ്ഞപ്പിത്തത്തിന്റെ ഒറ്റമൂലി ചികില്‍സയിലൂടെ പേരുകേട്ട പാരമ്പര്യ പടുപ്പിലെ കമലാക്ഷിയമ്മ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മറ്റു ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നിരവധി രോഗികള്‍ ഇവരുടെ ചികില്‍സ തേടിയെത്തിയിരുന്നു. കമലാക്ഷിയുടെ മഞ്ഞപ്പിത്ത ചികില്‍സയും മരുന്ന് വിതരണവും ഇനി മക്കള്‍ പിന്തുടരും. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: നിര്‍മല, സിന്ധു, ബിന്ദു, നവീന്‍കുമാര്‍. മരുമക്കള്‍: സദാനന്ദന്‍, രമേശന്‍, സഹന, പരേതനായ പ്രസാദ്.

ആന്റോയുടെ വീട്ടില്‍ വന്‍ മദ്യശേഖരം, പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം; മദ്യം എത്തിച്ചത് എവിടെ നിന്ന്?

കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ മദ്യശേഖരം. പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം. വയനാട്ടിലെ കുടുംബവീട്ടില്‍ പൊലീസിന് പിന്നാലെ എക്‌സൈസ് സംഘവും പരിശോധന നടത്തുകയാണ്. വീടിനുള്ളില്‍ നിന്നും ഏഴ് ലിറ്റര്‍ വൈനും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് എക്‌സൈസ് സംഘം വീട്ടിലെത്തിയത്. സ്പോണ്‍സര്‍ഷിപ്പ് തട്ടിപ്പ് കേസില്‍ ഈ വീട്ടില്‍ എസ്.ഐ.ടി രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് എക്സൈസിനോട് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ …

യുവാക്കള്‍ക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; യുവാക്കളെ കാണാനില്ല

മംഗ്‌ളൂരു: യുവാക്കള്‍ക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു സ്വദേശിനിയായ വര്‍ഷ (22) യാണ് സകലേശ്പൂര്‍, ഹെത്തൂര്‍ വാലലഹള്ളി കുടികെയിലെ ശ്രീദേവി ലോഡ്ജിലാണ് മൃതദേഹം കാണപ്പെട്ടത്. സെപ്തംബര്‍ 11നാണ് വര്‍ഷയും രണ്ട് യുവാക്കളും ലോഡ്ജില്‍ മുറിയെടുത്തത്. യുവതിയെ മുറിക്കു പുറത്തു കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെ കാണാനില്ല. ഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മരണത്തിലും ഒരുമിച്ച് ദമ്പതികള്‍; ഭാര്യയുടെ മൃതദേഹത്തിന് സമീപം ഇരുന്ന് നാമം ജപിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവ് മരിച്ചു

കാസര്‍കോട്: ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ തളര്‍ന്നു വീണ ഭര്‍ത്താവും മരിച്ചു. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂര്‍ കരിവേലി ഇല്ലത്ത് എന്‍.ദേവദത്തന്‍ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തര്‍ജനം (75) എന്നിവരാണു മരിച്ചത്. മണിക്കൂറുകളുടെ ഇടവേളയിലാണ് മരണം. ഇവരുടെ മകനും കാസര്‍കോട് ഗവ. ഗേള്‍സ് വിഎച്ച്എസ്എസ് അധ്യാപകനുമായ സതീഷ് ഡി.കരിവേലിയുടെ വിദ്യാനഗര്‍ പാറക്കട്ടയിലെ വീട്ടിലാണു സംഭവം.വാര്‍ധ്യക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഗിരിജാദേവി അന്തര്‍ജനം തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണു മരിച്ചത്. ഭാര്യ മരിച്ച വിവരം …