യുവാക്കള്‍ക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; യുവാക്കളെ കാണാനില്ല

മംഗ്‌ളൂരു: യുവാക്കള്‍ക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്‌ളൂരു സ്വദേശിനിയായ വര്‍ഷ (22) യാണ് സകലേശ്പൂര്‍, ഹെത്തൂര്‍ വാലലഹള്ളി കുടികെയിലെ ശ്രീദേവി ലോഡ്ജിലാണ് മൃതദേഹം കാണപ്പെട്ടത്. സെപ്തംബര്‍ 11നാണ് വര്‍ഷയും രണ്ട് യുവാക്കളും ലോഡ്ജില്‍ മുറിയെടുത്തത്. യുവതിയെ മുറിക്കു പുറത്തു കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെ കാണാനില്ല. ഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഫേസ്ബുക്ക് പ്രൊഫൈലില്‍ വ്യാജ ഫോട്ടോ വച്ച് യുവതിയുമായി സൗഹൃദം സ്ഥാപിച്ചു, 40 കാരിയെ ലോഡ്ജുകളിലും വീട്ടിലും എത്തിച്ച് ലഹരി നല്‍കി പീഡിപ്പിച്ച കേസ്; പ്രതി രാഹുല്‍ റിമാന്റില്‍
Scroll to top

You cannot copy content of this page