കുമ്പള: പ്രസ് ഫോറം ഡിജിറ്റലൈസേഷന്റെ ഭാഗമായി യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളുടെ ലോഞ്ചിങ് എ.കെ.എം അഷ്‌റഫ് എം.എല്‍.എ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ചടങ്ങില്‍ എ.കെ.എം. അഷ്‌റഫ് എം.എല്‍.എക്ക് എഴുത്തുകാരന്‍ കെ.എം അബ്ബാസും, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളക്ക് എ.കെ.എം അഷ്‌റഫ് എം.എല്‍.എയും ഉപഹാരം നല്‍കി ആദരിച്ചു. പ്രസ് ഫോറം പ്രസിഡന്റ് അബ്ദുല്ല കുമ്പള അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ ആരിഫ്, അബ്ദുല്‍ ലത്തീഫ് ഉളുവാര്‍, പുരുഷോത്തം ഭട്ട്, റഷീദ് ബന്തിയോട്, അബ്ദുല്‍ ലത്തീഫ് ഉപ്പള, ധന്‍രാജ് ഐല, കെ.എം.എ സത്താര്‍, താഹിര്‍ ഉപ്പള, സൈനുദ്ധീന്‍ അട്ക്ക സംബന്ധിച്ചു.








