പാക്കിസ്ഥാന്‍ ലോക്ക് ഡൗണിലേയ്ക്ക്; മാര്‍ക്കറ്റുകള്‍ വൈകിട്ടോടെ അടയ്ക്കും

ലാഹോര്‍: രാജ്യാന്തര മാര്‍ക്കറ്റില്‍ എണ്ണ വില കുതിച്ചുയര്‍ന്നതോടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ ലോക്ഡൗണിലേയ്ക്ക്. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ എണ്ണ ഉപയോഗം കുറയ്ക്കുന്നതിനായാണ് സ്മാര്‍ട്ട് ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.
ആഴ്ചയില്‍ നാലു ദിവസമായിരിക്കും പ്രവൃത്തി സമയം. കടകളും വാണിജ്യ സ്ഥാപനങ്ങളും വൈകിട്ടോടെ അടയ്ക്കാനും യോഗത്തില്‍ തീരുമാനമായി.
ഹോര്‍മൂസ്, ബാബ് എല്‍ മന്‍ദബ് കടലിടുക്കുകള്‍ കേന്ദ്രീകരിച്ചുള്ള സംഘര്‍ഷങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഇന്ധന വില കുതിച്ചുയര്‍ന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page