കല്‍പ്പറ്റ: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ മദ്യശേഖരം. പിടിച്ചത് 43 ലിറ്റര്‍ വിദേശ മദ്യം. വയനാട്ടിലെ കുടുംബവീട്ടില്‍ പൊലീസിന് പിന്നാലെ എക്‌സൈസ് സംഘവും പരിശോധന നടത്തുകയാണ്. വീടിനുള്ളില്‍ നിന്നും ഏഴ് ലിറ്റര്‍ വൈനും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് എക്‌സൈസ് സംഘം വീട്ടിലെത്തിയത്. സ്പോണ്‍സര്‍ഷിപ്പ് തട്ടിപ്പ് കേസില്‍ ഈ വീട്ടില്‍ എസ്.ഐ.ടി രാവിലെ റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് എക്സൈസിനോട് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് സ്ഥലത്തെത്തിയത്. ഇവര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വീടിനുള്ളിലേക്ക് കയറി പരിശോധന നടത്തുകയാണ്. കണ്ടെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ എക്‌സൈസ് സംഘം പരിശോധിച്ചുവരികയാണ്. നിലവിലുള്ള നിയമപ്രകാരം വ്യക്തിഗതമായി കൈവശം വെക്കാവുന്നതിനേക്കാള്‍ വളരെ ഉയര്‍ന്ന അളവിലുള്ള മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.








