വ്യാപാരിയുടെ വീട്ടില്‍ നിന്നു 16 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും 1.80 ലക്ഷം രൂപയും കവര്‍ച്ച പോയി; സംഭവം വീട്ടുകാര്‍ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനു പോയ സമയത്ത്

മംഗ്‌ളൂരു: വ്യാപാരിയുടെ വീട്ടില്‍ നിന്ന് 16 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവും 1.80 രൂപയും കവര്‍ച്ച പോയി. ബെല്‍ത്തങ്ങാടി കുവെട്ടു, ആല്ന്തിലയിലെ ബിഎം നൗഫലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. പച്ചക്കറി വ്യാപാരിയാണ് നൗഫല്‍. ഇയാള്‍ കടയിലേക്കും ഭാര്യയും മക്കളും മാതാവും ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനും പോയതായിരുന്നു.പിന്നീട് നൗഫലും കുടുംബവും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 113 ഗ്രാം സ്വര്‍ണവും പണവുമാണ് നഷ്ടപ്പെട്ടത്. ബെല്‍ത്തങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം …

എരഞ്ഞോളി ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി

കണ്ണൂര്‍: തലശ്ശേരിയില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി പരാതി. എരഞ്ഞോളി ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്. പെണ്‍കുട്ടികള്‍ പുറത്തുപോയത് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു. രാത്രി 12.30നും ഒന്നിനും ഇടയിലാണ് പെണ്‍കുട്ടികളെ കാണാതായത്. വിവരത്തെ തുടര്‍ന്ന് എത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളില്‍ ഒരാള്‍ നേരത്തെ പുറത്ത് പോയിരുന്നു. എന്നാല്‍ കാണാതായ കുട്ടികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ തന്നെ ഇവരെ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു. സ്ഥാപനത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

സ്വിഫ്റ്റ് കാറില്‍ വില്‍പനക്കെത്തിച്ച എംഡിഎംഎയുമായി കോളിയടുക്കത്ത് യുവാവ് പിടിയില്‍

കാസര്‍കോട്: സ്വിഫ്റ്റ് കാറില്‍ വില്‍പനക്കെത്തിച്ച എംഡിഎംഎയുമായി കോളിയടുക്കത്ത് യുവാവ് പിടിയില്‍. പെരുമ്പള സ്വദേശി എംഎ ഇര്‍ഷാദി(35)നെയാണ് ഡാന്‍സാഫ് ടീമിന്റെ സഹകരണത്തോടെ മേല്‍പറമ്പ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ കോളിയടുക്കം കൂളിക്കുന്ന് റോഡില്‍ വച്ചാണ് യുവാവിനെ പിടികൂടിയത്. ബൈക്കുകളിലെത്തിയ ഡാന്‍സാഫ് സംഘം സംശയത്തെ തുടര്‍ന്ന് ചുവന്ന സ്വിഫ്റ്റ് കാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് മേല്‍പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ ടി അഖിലും സംഘവും സ്ഥത്തെത്തി. ചോദ്യം ചെയ്യലില്‍ യുവാവ് പരുങ്ങി നിന്നു. ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് …

ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്

കാസര്‍കോട്: ഹെല്‍മെറ്റ് ധരിക്കാതെ മദ്യലഹരിയില്‍ അമിത വേഗതയില്‍ ദേശീയപാതയിലൂടെ ബൈക്കോടിച്ച സംഭവത്തില്‍ സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മഞ്ചേശ്വരം പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കും തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയുമായ കെഎ അനീഷ്‌കുമാര്‍(39), ഓവര്‍സീയര്‍ കാലിച്ചാനടുക്കം ശാസ്താംപാറ സ്വദേശി എ രവീന്ദ്രന്‍(49) എന്നിവര്‍ക്കെതിരെയാണ് കേസ്. ഹെല്‍മെറ്റ് ധരിക്കാതെ മദ്യലഹരിയില്‍ മംഗളൂരുഭാഗത്തുനിന്ന് കാസര്‍കോട് ഭാഗത്തേയ്ക്ക് ബൈക്കോടിച്ചെന്നാണ് കേസ്. രണ്ടാംപ്രതിയെ പിറകിലിരുത്തി മനുഷ്യജീവന് അപകടം വരുത്തും വിധം അശ്രദ്ധയില്‍ വാഹനം ഓടിക്കുകയും പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്തിയില്ലെന്നുമാണ് കേസ്. ചൊവ്വാഴ്ച …

ദേശീയ പാതയിലെ പെരിയ ബസാര്‍ അടിപ്പാതയില്‍ കോഴി വണ്ടി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടതോടെ ടയറിന്റെ കാറ്റഴിച്ചുവിട്ടു

കാസര്‍കോട്: ദേശീയപാതയിലെ പെരിയ ബസാര്‍ അടിപ്പാതയില്‍ കോഴി വണ്ടി കുടുങ്ങി. ഇന്ന് (ബുധന്‍) രാവിലെ പത്തുമണിയോടെയാണ് സംഭവം. കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ഭാഗത്ത് നിന്നു കിഴക്കു ഭാഗത്തേക്ക് കടക്കാന്‍ ശ്രമിച്ച പിക്കപ്പാണ് അടിപ്പാതയുടെ മുകള്‍ ഭാഗത്ത് തട്ടി കുടുങ്ങിയത്. ഇതേ തുടര്‍ന്ന് സര്‍വ്വീസ് റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങളുടെ നിര ദൂരെ വരെ നീണ്ടതോടെ യാത്രക്കാരും ക്ഷുഭിതരായി. തുടര്‍ന്ന് പിക്കപ്പിന്റെ ടയറിന്റെ കാറ്റ് അഴിച്ചു വിട്ടു. ഇതിനു ശേഷമാണ് പിക്കപ്പിനു മുന്നോട്ട് നീങ്ങാനായത്. ഉയരവും വീതിയും കുറഞ്ഞ …

ജില്ലയുടെ 27-ാമത് കളക്ടര്‍; ശ്രീധന്യ സുരേഷ് ചുമതലയേറ്റു; എയിംസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍

കാസര്‍കോട്: കാസര്‍കോടിന്റെ 27-ാമത് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ചുമതല കൈമാറി. ജില്ലയില്‍ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ശ്രീധന്യാ സുരേഷ് പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനം സംബന്ധിച്ച് പ്രത്യേക പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനായി വിശദമായ പഠനം നടത്തും. വികസനകാര്യത്തില്‍ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ഥിച്ചു.കാസര്‍കോട് ജില്ലാ കളക്ടറായി …

പെരിയ, ആയംപാറയില്‍ കെട്ടിയിട്ട പൂവന്‍ കോഴിയെ കയറോടെ വിഴുങ്ങിയ പെരുമ്പാമ്പ് ഊരാക്കുടുക്കിലായി

കാസര്‍കോട്: വിറകുപുരയില്‍ കെട്ടിയിട്ട പൂവന്‍ കോഴിയെ, കെട്ടിയിടാന്‍ ഉപയോഗിച്ച കയറോടെ വിഴുങ്ങിയ പെരുമ്പാമ്പ് ഊരാക്കുടുക്കിലായി. പെരിയ, ആയംപാറ, കാനത്തിലെ മാലതിയുടെ വീട്ടിലെ കോഴിയെ ആണ് പെരുമ്പാമ്പ് വിഴുങ്ങിയത്. പതിവ് പോലെ ഇന്ന് (ബുധന്‍) രാവിലെ കോഴിക്ക് തീറ്റ കൊടുക്കാന്‍ പോയതായിരുന്നു മാലതി. ഈ സമയത്ത് കോഴിയെ കണ്ടില്ല. വിശദമായി നോക്കിയപ്പോള്‍ വിറകുപുരയുടെ ഭിത്തിയോട് ചേര്‍ന്ന് പെരുമ്പാമ്പ് ചുരുണ്ടു കിടക്കുന്നതു കണ്ടു. ഭയന്നു വിറച്ച വീട്ടമ്മ മകനെ വിളിച്ചു. മകന്‍ ഓടിച്ചെന്ന് നോക്കിയപ്പോള്‍ പെരുമ്പാമ്പ് കോഴിയെ കെട്ടിയിടാൻ ഉപയോഗിച്ച …

മൗവ്വല്‍ റോഡില്‍ വീണ്ടും അപകടം; നിയന്ത്രണം വിട്ട കോഴി ലോറി ഇടിച്ച് രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: ബേക്കല്‍, മൗവ്വലില്‍ നിയന്ത്രണം വിട്ട കോഴി ലോറി ഇടിച്ച് രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് മൗവ്വല്‍ റോഡ് വഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.ഇന്ന് (ബുധന്‍) പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം. നീലേശ്വരത്തെ വിവിധ കടകളില്‍ കോഴികളെ ഇറക്കി മേല്‍പ്പറമ്പിലേക്ക് വരികയായിരുന്നു ലോറി. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നു പേരാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ബേക്കല്‍ റെയില്‍വെ മേല്‍പ്പാലത്തില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കെ.എസ്.ടി.പി റോഡ് വഴിയുള്ള വാഹനങ്ങളെ പെരിയ റോഡ്-മൗവ്വല്‍ വഴി തിരിച്ചു വിട്ടിരിക്കുകയാണ്. ഭാരം കൂടിയ …

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്, റിപ്പോർട്ടർ ടിവിയുടെ ഓഫീസിലും പരിശോധന

കൊച്ചി: മെസ്സി വിവാദത്തിൽ അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപനങ്ങളിലും റിപ്പോർട്ട് ടിവിയുടെ ഓഫീസിലും പൊലീസ് റെയ്ഡ്. പ്രത്യേക അന്വേഷണം സംഘമാണ് അഞ്ച് സ്ഥലങ്ങളിൽ റൈഡ് നടത്തുന്നത്. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളെ തുടർന്നാണ് റെയ്ഡ്. കേസിൻ്റെ ഭാഗമായി റിപ്പോർട്ടർ ടിവിയുടെ കളമശ്ശേരിയിലെ ആസ്ഥാന ഓഫിസിലും …

റിപ്പയറിനായി കടയിൽ സൂക്ഷിച്ചിരുന്ന 18,000 രൂപ വില വരുന്ന മോട്ടോർ കടത്തി; ചിറ്റാരിക്കാൽ സ്വദേശിയായ 52 കാരൻ അറസ്റ്റിൽ

കണ്ണൂർ: റിപ്പയറിനായി കടയിൽ സൂക്ഷിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച കേസിൽ കാസർകോട് ചിറ്റാരിക്കാൽ സ്വദേശിയെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കൽ കടുമേനി സ്വദേശി തോമസ് (52) ആണ് അറസ്റ്റിലായത്. ഈ മാസം ആറിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ തെക്കി ബസാറിൽ സലാം എന്നയാൾ റിപ്പയറിനായി നൽകിയ ഏകദേശം 18,000 രൂപ വിലവരുന്ന മോട്ടോർ പ്രതി മോഷ്ടിച്ചെന്നാണ് പരാതി. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശപ്രകാരം എസ്.ഐ …

മലപ്പുറം കോട്ടയ്ക്കലിൽ ആറുവരിപ്പാതയിലെ അപകടം; പരിക്കേറ്റ കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു

കോട്ടയ്ക്കൽ: ആറുവരി പാതയിൽ കാറും വാനുംകൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി മരിച്ചു. പുതിയ വളപ്പ് കടപ്പുറത്തെ പ്രശാന്തന്റെ ഭാര്യ സി സിന്ധു(41) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രശാന്തൻ(50), മകൻ പ്രസിന്ത്‌ (18), നീലേശ്വരം സ്വദേശി ബാദുഷ(23) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. പളനിയിൽ ക്ഷേത്രദർശനത്തിന് പോയി മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ സർവീസ് …

ഇന്നത്തെ പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്കിലും പേർഷ്യൻ ഗൾഫ് മേഖലയിലും പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ ഭാഗമായി യു.എസ് സഖ്യസേനയും ഇറാൻ സൈന്യവും തമ്മിൽ ശക്തമായ സൈനിക ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ നിരീക്ഷണം നടത്തുകയായിരുന്ന യു.എസ് സൈന്യത്തിന്റെ എം.ക്യു-1 ഡ്രോൺ ഇറാൻ വ്യോമസേന വെടിവെച്ചിട്ടതായി ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ഐ.ആർ.ഐ.ബി. വെളിപ്പെടുത്തി. ​ യു.എസ് നാവികസേനയുടെ കടൽ ഡ്രോൺ പിടിച്ചെടുക്കാൻ ശ്രമിച്ച ഇറാന്റെ രണ്ട് ചെറിയ സൈനിക ബോട്ടുകൾ യു.എസ് സൈന്യം തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ​ സൗദി അറേബ്യയിലെ …

ചിന്ത ജെറോമിന്‍റെ പി.എച്ച്.ഡി പ്രബന്ധം പരിശോധിക്കും; നാലംഗ ഉപസമിതിയെ നിയോഗിക്കാൻ തീരുമാനം

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെപിഎച്ച്.ഡി ബിരുദത്തിന് കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽ വ്യാപക തെറ്റുകൾ ഉണ്ടെന്ന പരാതിയിൽ പരിശോധന നടത്താൻ നാലംഗ ഉപസമിതിയെ നിയോഗിക്കാൻ സിൻഡിക്കേറ്റ് തീരുമാനം. സിൻഡിക്കേറ്റംഗംആർ.എസ്. ശശികുമാർ വി.സി ഡോ. മോഹനൻ കുന്നുമ്മേലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്. ചിന്ത കേരള സർവകലാശാലയിൽ സമർപ്പിച്ച ‘നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന പ്രബന്ധമാണ് വിവാദത്തിനാധാരം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വിഖ്യാത കവിതയായ ‘വാഴക്കുല’ മറ്റൊരു പ്രശസ്ത കവിയായ …