മരണത്തിലും ഒരുമിച്ച് ദമ്പതികള്‍; ഭാര്യയുടെ മൃതദേഹത്തിന് സമീപം ഇരുന്ന് നാമം ജപിച്ചുകൊണ്ടിരിക്കെ ഭര്‍ത്താവ് മരിച്ചു

കാസര്‍കോട്: ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ തളര്‍ന്നു വീണ ഭര്‍ത്താവും മരിച്ചു. ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനും പാഠകം കലാകാരനുമായ പുതുപ്പള്ളി ഇരവിനല്ലൂര്‍ കരിവേലി ഇല്ലത്ത് എന്‍.ദേവദത്തന്‍ നമ്പൂതിരി (88), ഭാര്യ ഗിരിജാദേവി അന്തര്‍ജനം (75) എന്നിവരാണു മരിച്ചത്. മണിക്കൂറുകളുടെ ഇടവേളയിലാണ് മരണം. ഇവരുടെ മകനും കാസര്‍കോട് ഗവ. ഗേള്‍സ് വിഎച്ച്എസ്എസ് അധ്യാപകനുമായ സതീഷ് ഡി.കരിവേലിയുടെ വിദ്യാനഗര്‍ പാറക്കട്ടയിലെ വീട്ടിലാണു സംഭവം.
വാര്‍ധ്യക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഗിരിജാദേവി അന്തര്‍ജനം തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണു മരിച്ചത്. ഭാര്യ മരിച്ച വിവരം ചൊവ്വാഴ്ച രാവിലെ എട്ടോടെയാണു ദേവദത്തന്‍ നമ്പൂതിരിയെ അറിയിച്ചത്. തുടര്‍ന്നു ഭാര്യയുടെ മൃതദേഹത്തിനരികെ ഇരുന്നു നാമം ജപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുവരുടെയും മൃതദേഹം ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി. മരുമകള്‍: രോഹിണി കെ.പോറ്റി (അസി.പ്രഫസര്‍, ഗവ. കോളേജ്, കാസര്‍കോട്).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page