`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര

കാസർകോട്: കളക്ടർ സ്ഥാനമൊഴിഞ്ഞ അർജുൻ പാണ്ഡ്യൻ ചടങ്ങിനു ശേഷം നേരെ പോയത് വൃദ്ധസദനത്തിലെ അന്തേവാസികളെ കാണാൻ. പരവനടുക്കം ഗവ വൃദ്ധസദനത്തിലെ അന്തേവാസികളെയും കൂട്ടി അദ്ദേഹം കോട്ടപ്പുറം ഹൗസ് ബോട്ടിൽ വലിയ പറമ്പ് കായലിൽ യാത്ര നടത്തി. കഴിഞ്ഞ ദിവസം ഈ വൃദ്ധ സദനം സന്ദർശിച്ചപ്പോൾ അമ്മമാർ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടെന്നും അതിൽ ഒരമ്മ ബോട്ടിൽ യാത്ര ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ അറിയിച്ചിരുന്നു. ഈ ആഗ്രഹം സഫലീകരണത്തിനായാണ് തിരക്കുകൾക്കിടയിലും അവർക്ക് വേണ്ടി അർജുൻ പാണ്ഡ്യൻ സമയം മാറ്റിവെച്ചത്. നിറഞ്ഞ സന്തോഷത്തോടെ അവർ 25 പേരും ഹൗസ് ബോട്ട് യാത്ര അവിസ്മരണീയമാക്കി. മകനെന്ന പോലെ മുൻകളക്ടർ വയോജനങ്ങളെ ചേർത്തു നിർത്തി. ജില്ലയിലെ ലീഡ് ബാങ്കായ കാനറാബാങ്കാണ് യാത്രയ്ക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്. ജില്ലാ സാമൂഹിക നീതി ഓഫീസർ സേവ്യർ, ഗവ. കോളജിലെ പത്ത് എൻ എസ് എസ് വളണ്ടിയർമാരും ജില്ലാ കളക്ടറുടെ ഇൻ്റേൺസും ഉല്ലാസയാത്രയിൽ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page