അര്‍ത്തുട്ടിപ്പാറയില്‍ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 1200 ഓളം തേങ്ങ കടത്തി; പാരകളും വാക്കത്തികളും മോഷണം പോയി, അയല്‍വാസിയെ സംശയമെന്ന് പരാതിക്കാരന്‍

കാസര്‍കോട്: കുറ്റിക്കോല്‍ അര്‍ത്തുട്ടിപ്പാറയില്‍ അടച്ചിട്ട വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് 1200 ഓളം തേങ്ങ കടത്തിയതായി പരാതി. കരിവേടകം പടുപ്പ് സ്വദേശി എംജെ ജോസിന്റെ ആള്‍ത്താമസമില്ലാത്ത അര്‍ത്തുട്ടിപ്പാറയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച രാവിലെ 10.30 ന് വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെടുന്നത്. അകത്ത് സൂക്ഷിച്ച രണ്ട് പാരകളും 3 വാക്കത്തികളും പ്ലാസ്റ്റ് ചാക്കുകളും മോഷണം പോയിട്ടുണ്ട്. ഏകദേശം 30,000 സാധനങ്ങളാണ് മോഷണം പോയത്. സംഭവത്തില്‍ അയല്‍വാസിയെ സംശയിക്കുന്നതായും പരാതിയിലുണ്ട്. സംഭവത്തില്‍ ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page