ഉപ്പളയിൽ ഒരു റോഡിൽ ഒരേ നമ്പറിൽ 2 ഥാർ; കാർ കണ്ട് നാട്ടുകാർ അമ്പരന്നു, രണ്ട് വാഹനങ്ങളും പിടിച്ചെടുത്ത് പൊലീസ്

കാസർകോട്: ഉപ്പളയിൽ ഒരേ രജിസ്ട്രേഷൻ നമ്പറിൽ രണ്ടു കാർ ഒരു റോഡിൽ. രണ്ടു വാഹനങ്ങളെയും കണ്ട് നാട്ടുകാർ അമ്പരന്നു. വിവരത്തെത്തുടർന്ന് പൊലീസ് എത്തി രണ്ട് ഥാർ വാഹനങ്ങളും സ്റ്റേഷനിലേക്ക് മാറ്റി. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് പൊലീസ് ഉപ്പളയിൽ എത്തിയത്. ഒരേ നമ്പറിൽ രണ്ട് കാർ. കെ എൽ 14 എ ജെ 3008 എന്ന നമ്പർ പ്ലേറ്റുകളാണ് ഇരു വാഹനങ്ങളിലും കണ്ടത്. വിവരത്തെ തുടർന്ന് എത്തിയമഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ വിഷ്‌ണു, എസ്ഐ ശബരി എന്നിവർ വാഹനങ്ങളെ …

പത്തുവർഷം നീണ്ട പ്രണയം; നടി അഹാനയും നിമിഷ് രവിയും വിവാഹിതരായി, ചിത്രങ്ങൾ പങ്കുവെച്ച് നടി

തിരുവനന്തപുരം: നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ അഹാന തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 10 വര്‍ഷത്തെ പ്രണയസാഫല്യമാണ് നടന്നിരിക്കരുതെന്നു അഹാന ചിത്രങ്ങള്‍ക്കു താഴെ പങ്കുവച്ചു. “എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മസുഹൃത്ത്, ആശ്വാസം പകരുന്നയാൾ, പ്രിയപ്പെട്ടവൻ… ഇപ്പോഴിതാ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് വയസാകണം, നമുക്ക് മാത്രമായൊരു ലോകം പടുത്തുയർത്തണം. …

കോടോത്ത് രാധ അമ്മ അന്തരിച്ചു

കാസർകോട്: പനയാലിലെ പരേതനായ മാപ്പിലാംങ്ങാട് കൂക്കൾ അനന്തൻ നമ്പ്യാറുടെ ഭാര്യ കോടോത്ത് രാധ അമ്മ (86 ) അന്തരിച്ചു. മക്കൾ : അഡ്വ.കോടോത്ത് മണികണ്ഠൻ നമ്പ്യാർ (പനയാൽ ), കോടോത്ത് മധുസൂദനൻ നമ്പ്യാർ ( ദുബായ് ), കോടാത്ത് വിജയകുമാർ നമ്പ്യാർ (സൗദി അറേബ്യ), അജയൻ പനയാൽ(സി പി. എം . ഉദുമ ഏരിയ കമ്മിറ്റി അംഗം), മോഹൻ കുമാർ കോടാത്ത് (പനയാൽ) ,വിജയശ്രീ കോടോത്ത് (പള്ളക്കാട്ട്).മരുമക്കൾ:വി.വി .രാധിക ( കുഞ്ഞിമംഗലം), ഏ.സി സീമ (ദുബായ്) പി. …

ഉദുമ, പടിഞ്ഞാര്‍ നിന്നു കാണാതായ യുവതിയും മകളും തിരിച്ചെത്തി; പൊലീസ് സ്റ്റേഷനില്‍ ഹാജരായത് അഭിഭാഷകനൊപ്പം

കാസര്‍കോട്: ഉദുമ, പടിഞ്ഞാറില്‍ നിന്നു കാണാതായ യുവതിയും ആറുവയസുള്ള മകനും പൊലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് അഭിഭാഷകനൊപ്പമാണ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ഫാത്തിമത്ത് ബുഷ്‌റ(28), ആറുവയസ്സുള്ള മകള്‍ എന്നിവരെ സെപ്തംബര്‍മാസം എട്ടിനു രാത്രിയിലാണ് കാണാതായത്.സഹോദരി നല്‍കിയ പരാതിപ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രാഥമിക അന്വേഷണത്തിൽ യുവതിയെയും കുഞ്ഞിനെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവതിയുടെയും കുഞ്ഞിന്റെയും തിരോധാനത്തിനു ഒരാഴ്ച പിന്നിട്ടതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുവതി മകളെയും കൂട്ടി അഭിഭാഷകനൊപ്പം പൊലീസ് …

സംസ്ഥാനത്ത് ഇടിമിന്നലിനും മഴക്കും കാറ്റിനും സാധ്യത

കാസര്‍കോട്: സംസ്ഥാനത്ത് 15 മുതല്‍ 21 വരെ മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്തംബര്‍ 15,16,19,20,21 തിയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. 15, 16 തീയതികളില്‍ സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലിനും മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 17,18,19 തിയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലും പ്രവചിച്ചിട്ടുണ്ട്.

ചെറുവത്തൂര്‍ -തളിയമ്മാട റോഡില്‍ ഗതാഗത നിയന്ത്രണം

ചെറുവത്തൂര്‍: ചെറുവത്തൂര്‍ -ചീമേനി- തളിയമ്മാട റോഡില്‍ സെപ്തംബര്‍ 16 മുതല്‍ അടുത്ത മാസം 15 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡില്‍ കള്‍വര്‍ട്ട്, ഡ്രൈനേജ് ജോലികള്‍ നടക്കുന്നതിനാലാണിതെന്നു നീലേശ്വരം പൊതുമരാമത്ത് നിരത്ത് വിഭാഗം അറിയിച്ചു. യാത്രക്കാരും ഡ്രൈവര്‍മാരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

60 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ ആറു പേര്‍ സേലത്ത് അറസ്റ്റില്‍; കഞ്ചാവും ആഡംബര കാറും പിടികൂടി

സേലം: ഒഡീഷയില്‍ നിന്നു സേലം വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 68 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ ആറുപേരെ സേലം പൊലീസ് അറസ്റ്റു ചെയ്തു.മലപ്പുറം കണ്ണമംഗം പൂച്ചോലമട്ടെ അന്‍വര്‍ റിഷാദ് (30), അന്‍വര്‍ സാദിഖ് (30), ജുനൈദ് (35), സാബിര്‍ (30), മുഹമ്മദ് ഫാസില്‍ (36), ജിലാല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. 68 കിലോ കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച ആഡംബര കാറും സേലം പൊലീസ് കസ്റ്റഡിയിലെടുത്തു.സേലം അച്ചന്‍ കുട്ടപ്പട്ടി ചെക്ക് പോസ്റ്റില്‍ സേലം സിറ്റി പൊലീസ് നടത്തിക്കൊണ്ടിരുന്ന വാഹന …

സ്കൂൾ കലോത്സവത്തിനിടയില്‍ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു

കോട്ടയം: സ്‌കൂള്‍ കലോത്സവത്തിനിടയില്‍ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. പാലാ, ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും ഇടമറുക് ഇല്ലിക്കല്‍ സ്വദേശിയുമായ മജോ ജോസഫ് ആണ് മരിച്ചത്.ഇന്ന്(ചൊവ്വ) ഉച്ചയോടെയാണ് സംഭവം. സ്‌കൂള്‍ കലോത്സവം നടന്നു കൊണ്ടിരിക്കെ കുഴഞ്ഞു വീണ മജോ ജോസഫിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകന്റെ മരണം സ്‌കൂളിനെ കണ്ണീരിലാഴ്ത്തി. അധ്യാപകന്റെ മരണത്തെ തുടർന്ന് കലോത്സവം നിര്‍ത്തിവച്ചു.

ശാപമോക്ഷം കാത്ത് പരപ്പ-കാലിച്ചാമരം റോഡ്; നാട്ടുകാര്‍ കടുത്ത അമര്‍ഷത്തില്‍

കാസര്‍കോട്: മലയോരത്തെ പ്രധാന റോഡുകളില്‍ ഒന്നായ പരപ്പ-കാലിച്ചാമരം റോഡ് തകര്‍ന്നു. റോഡിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം രൂക്ഷം.1960ല്‍ ബസ് സര്‍വ്വീസ് ആരംഭിച്ച റോഡാണ് പരപ്പ-കാലിച്ചാമരം റോഡ്. നിലവില്‍ 25ല്‍പ്പരം ബസ് സര്‍വ്വീസുകളും നൂറു കണക്കിന് ചരക്കു വാഹനങ്ങളും സ്‌കൂള്‍ ബസുകളും പ്രതിദിനം കടന്നു പോകുന്ന റോഡിൽ നിറയെ കുഴികളാണ്. ആര്‍ടിഒ ഗ്രൗണ്ട് മുതല്‍ പെരിയങ്ങാനം വരെയുള്ള ഭാഗത്ത് റോഡില്‍ വലിയ കുഴികളുണ്ട്.നിലവില്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് റോഡ്. പേരിന് എപ്പോഴെങ്കിലും അറ്റകുറ്റപ്പണി നടത്തുന്നതല്ലാതെ കാര്യമായ …

സി പി എം വിശാല സമിതി യോഗം: എം.വി.ഗോവിന്ദനു പാര്‍ട്ടിയുടെ ശാസന; പി.ജയരാജനും എം.ബി.രാജേഷും വി.ശിവന്‍ കുട്ടിയും സെക്രട്ടറിയേറ്റില്‍, ടി.പി രാമകൃഷ്ണനെ ഇടത് മുന്നണി ഏകോപന സമിതി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി, സംസ്ഥാന സമിതിയില്‍ 10 പുതു മുഖങ്ങള്‍ കൂടി, പി.രാജീവിനെ എല്‍ഡിഎഫ് കണ്‍വീനറാക്കാനും ധാരണ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയെ കുറിച്ച് ചര്‍ച്ച ചെയ്യാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമായി കോഴിക്കോട് ചേര്‍ന്ന സി പി എം വിശാല സംസ്ഥാന സമിതി യോഗത്തില്‍ സെക്രട്ടറി എം വി ഗോവിന്ദന് പാര്‍ട്ടിയുടെ ശാസന. പോളിറ്റ് ബ്യൂറോയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് ശാസന നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വലിയ അഴിച്ച് പണിയും നടത്തി. കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി എം തോമസ് ഐസകിനെയും ഇടതു മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണനെയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ …

സൗദി അറേബ്യയിൽ മരണപ്പെട്ട ചിപ്പിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; സംസ്‌കാരം കാലിച്ചാനടുക്കത്ത്

കാസര്‍കോട്: സൗദി അറേബ്യയില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം നാളെ (ബുധന്‍) നാട്ടിലെത്തിക്കും. രാവിലെ ഏഴിന് കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചയോടെ പുലിയന്‍കുളത്തെ വീട്ടില്‍ കൊണ്ടുവരും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കാലിച്ചാനടുക്കം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ബിരിക്കുളത്തെ രതീഷിന്റെ ഭാര്യയായ ചിപ്പി (36)യെ രണ്ടാഴ്ച മുമ്പാണ് നദീമിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൂന്നു വര്‍ഷമായി നദീമിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ചിപ്പി. ഭാര്യയുടെ മരണവിവരമറിഞ്ഞ് ഭര്‍ത്താവ് രതീഷ് ദക്ഷിണാഫ്രിക്കയിലെ …

മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്തു കൊന്നു; ക്രൂരകൃത്യം മദ്യലഹരിയില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ മുത്തശ്ശിയെ കഴുത്തറുത്തു കൊന്നു. തിരുവനന്തപുരം, ചിന്നാങ്കരയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മത്സ്യത്തൊഴിലാളിയായ മേഴ്‌സി (65)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചെറുമകന്‍ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് (ചൊവ്വ) രാവിലെ 10 മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ഷിബിന്‍ നിസാര പ്രശ്‌നത്തെ ചൊല്ലി പ്രകോപിതനാവുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് മേഴ്സിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനു ശേഷം കൊലക്കത്തിയുമായി വീട്ടിനു പുറത്തിറങ്ങിയ ഷിബിൻ തന്നെയാണ് വിവരം പരിസരവാസികളോട് പറഞ്ഞത്. അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

കരിയിലകള്‍ അടിച്ചുവാരി കൂട്ടി തീയിടുന്നതിനിടയില്‍ തീ വസ്ത്രത്തിലേക്ക് പടര്‍ന്നു; പൊള്ളലേറ്റ വയോധിക മരിച്ചു

പയ്യന്നൂര്‍: കരിയിലകള്‍ അടിച്ചുവാരി കൂട്ടി തീയിടുന്നതിനിടയില്‍ വസ്ത്രത്തിലേക്ക് തീ പടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തളിപ്പറമ്പ്, ധര്‍മ്മശാല മേച്ചിറാകത്ത് ഗാര്‍ഡനു സമീപത്തെ വെള്ളിക്കീല്‍ ഹൗസില്‍ ജാനകി (85) യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സെപ്തംബര്‍ 6ന് വൈകുന്നേരമാണ് ജാനകിക്ക് പൊള്ളലേറ്റത്. വീട്ടുപരിസരത്തെ കരിയിലകളും മറ്റും അടിച്ചു വാരി തീയിടുന്നതിനിടയിലാണ് ജാനകി ധരിച്ചിരുന്ന വസ്ത്രത്തിലേക്ക് തീ പടര്‍ന്നത്. നിലവിളികേട്ട് ഓടിയെത്തിയവരാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വയോധികയെ ആശുപത്രിയില്‍ എത്തിച്ചത്.സഹോദരങ്ങള്‍: ശാന്ത പയ്യന്നൂര്‍ …

യൂത്ത് ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കുക: മുസ്ലിം ലീഗ്

കാസർകോട്: 23, 24,25 തിയ്യതികളിൽ കാസർകോട്ട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കാൻ പാർട്ടിയുടെയും പോഷക സംഘടനകളുടെയും മുഴുവൻ ഭാരവാഹികളും രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് യൂത്ത് ലീഗ് പ്രവർത്തകർക്ക് ആവശ്യമായ വാഹനങ്ങൾ ഏർപ്പാടാക്കുന്നതിനും മറ്റും മുസ്ലിം ലീഗ് നിയോജക മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികൾ നേതൃത്വം നൽകണമെന്നു ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി എം.എൽ.എയും ജന. സെക്രട്ടറി എ.അബ്ദുൽ റഹ്മാനുംഅറിയിച്ചു.

ആരിക്കാടിയിൽ ജില്ലാ കളക്ടർ കയാക്കിംഗ് നടത്തി;  കാസർകോടിന്റെ വികസനക്കുതിപ്പിന് കരുത്തു പകർന്നു മടക്കം

കുമ്പള: ടൂറിസം പ്രൊജക്ടിൽ പൂർത്തീകരിച്ച ആരിക്കാടി കയാക്കിംഗ് കേന്ദം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് കയാക്കിംഗിൽ പങ്കെടുത്തു . കളക്ടർ സ്വയം സ്റ്റാന്റിംങ് കയാക്കിംങ്ങും , സിറ്റിങ് കയാക്കിംങ്ങും  നടത്തി കായിക പ്രേമികൾക്ക് പ്രചോദനം പകർന്നു.ജില്ലയിലെ സ്പോർട്‌സ് മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും പ്രത്യേക പരിഗണന നൽകി ജില്ലാ കളക്ടർ നടത്തിയ വികസനപ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണ് .അതിൻ്റെ ഭാഗമായി കുമ്പള ടൂറിസം പദ്ധതിയുടെ അവശേഷിക്കുന്ന പ്രവർത്തികൾ തുടരുന്നു.ജില്ലാ കളക്ടർ തുടർച്ചയായി അവലോകന യോഗങ്ങൾ വിളിച്ചുചേർത്താണ് കുമ്പള …

സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാലിന്റെ മാതാവ് യശോദ വളപ്പില്‍ വീട് അന്തരിച്ചു

കാസര്‍കോട്: സിപിഎം ഉദുമ ഏരിയാ സെക്രട്ടറി മധു മുദിയക്കാലിന്റെ മാതാവ് വളപ്പില്‍ വീട്ടില്‍ യശോദ (83) അന്തരിച്ചു. കാസര്‍കോട്, നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മറ്റുമക്കള്‍: ഗോവിന്ദന്‍ മുദിയക്കാൽ , രാജേന്ദ്രന്‍ (മര്‍ച്ചന്റ് നേവി), ജയേഷ് (ഗള്‍ഫ്). മരുമക്കള്‍: പാര്‍വ്വതി, അനിത, സരിത, ലീതു. സംസ്‌കാരം നാളെ.

വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉറങ്ങി കിടക്കുകയായിരുന്ന 4 പേര്‍ മരിച്ചു; രണ്ടുപേര്‍ക്കു ഗുരുതരം

മംഗ്‌ളൂരു: ബെലഗാവിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. രണ്ടുപേരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെലഗാവി, സെന്‍ട്രല്‍ ബസ്സ്റ്റാന്റിന് സമീപത്തെ ചാവട് ഗല്ലിയിലാണ് അപകടം. ഗജാനന്‍ ദാമോന്‍ (65), ശാരദ ദാമോന്‍ (45), ഭാരതി ദാമോന്‍ (50), റോഷന്‍ ദാമോന്‍ (21) എന്നിവരാണ് മരിച്ചത്. പ്രിയ ദാമോന്‍(28), ഗംഗ ദാമോന്‍ (25) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനായാണ് കുടുംബാംഗങ്ങളെല്ലാം വീട്ടില്‍ ഒത്തുചേര്‍ന്നത്. ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം രാത്രി …

വര്‍ഷങ്ങള്‍ക്ക് ശേഷം പാണക്കാട് തങ്ങളും കാന്തപുരവും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേ വേദിയില്‍; സുന്നി ഐക്യം യാഥാര്‍ത്ഥ്യമാകുമോ?

മലപ്പുറം: വര്‍ഷങ്ങള്‍ക്കു ശേഷം പാണക്കാട് സാദിഖലി തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേ വേദിയില്‍. മലപ്പുറം പടിക്കല്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിലാണ് മൂന്നു നേതാക്കളും ഒരേ വേദിയിലെത്തിയത്. പാണക്കാട് തങ്ങളും കാന്തപുരവും ഒരുമിച്ചാണ് പള്ളിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സ്ത്രീകള്‍ക്ക് ലോകത്ത് പ്രത്യേക സ്ഥാനവും മഹത്വവും ഉണ്ടെന്നും എന്നാല്‍ പുരുഷന്മാരുടെ സ്ഥാനം സ്ത്രീകള്‍ക്കു കൊടുക്കാന്‍ പാടില്ലെന്നും ചടങ്ങില്‍ കാന്തപുരം പറഞ്ഞു. കാന്തപുരം നേരത്തെ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് വേദിയില്‍ വച്ച് ജിഫ്രി …