ബന്തിയോട്, മീപ്പിരിയില്‍ മണ്ണു കടത്ത്; ജെ സി ബിയും ടിപ്പര്‍ ലോറിയുമായി 2 പേര്‍ പിടിയില്‍

കാസര്‍കോട്: ബന്തിയോട്, മീപ്പിരിയിലെ അനധികൃത മണ്ണു കടത്തല്‍ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. ജെ.സി.ബിയും ടിപ്പറും ലോറിയുമായി രണ്ടുപേര്‍ പൊലീസിന്റെ പിടിയില്‍. ഇന്നലെ വൈകുന്നേരം ആറരമണിയോടെ കുമ്പള എസ് ഐ എസ് .അനൂപ്, എ എസ് ഐ അതുല്‍ റാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ സഹജാത് (21). മുഹമ്മദ് അര്‍ബാസ് (23) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കു നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചതായി പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ജിയോളജി വകുപ്പിനു റിപ്പോര്‍ട്ട് നല്‍കുമെന്ന് കൂട്ടിച്ചേര്‍ത്തു.

മലയാളി മാസ്റ്റേര്‍സ് സംസ്ഥാന അത്‌ലറ്റിക് മീറ്റ്; നാലു സ്വര്‍ണ്ണവുമായി കാസര്‍കോടിന്റെ അഭിമാനമായി പി.ആയിഷത്ത് താഹിറ

കാസര്‍കോട്: കൊച്ചിയില്‍ നടന്ന മലയാളി മാസ്‌റ്റേര്‍സ് സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ നാലു സ്വര്‍ണ്ണ മെഡലുകള്‍ നേടി കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി പി. ആയിഷത്ത് താഹിറ. ഷേണി, മണിയംപാറ, പെര്‍ദന സ്വദേശിയും മുന്‍ സ്റ്റേറ്റ് കബഡി താരവുമായ റസാഖിന്റെ മകളും ബോവിക്കാനം, ആലൂരിലെ ജംഷീദിന്റെ ഭാര്യയുമാണ് ആയിഷത്ത് താഹിറ. 30 വയസിനു മുകളിലുള്ള വനിതളുടെ വിഭാഗത്തിലായിരുന്നു മത്സരം. 31.40 സെക്കന്റില്‍ 200 മീറ്റര്‍ ഓടിയാണ് ആയിഷത്ത് താഹിറ സ്വര്‍ണ്ണ മെഡലില്‍ മുത്തമിട്ടത്. 400 മീറ്റര്‍ ഓട്ടത്തിലും 4X100 മീറ്റര്‍ …

ദേശീയപാതയിലെ മനോഹാരിത : പാതയോരത്ത് കാടുകൾ വളരുന്നു

കാസർകോട് : പ്രകൃതി ഭംഗിയും,യാത്രയുടെ ആനന്ദവും ഒത്തുചേരുന്ന തലപ്പാടി- ചെങ്കള റീച്ചിലെ ദേശീയപാതയുടെ മനോഹാരിതയ്ക്കിടയിൽ പാതയോരത്ത് കാടുകൾ വളരുന്നു. കാടുകൾ വളർന്ന് നടപ്പാതയിലേക്ക് കയറിയതോടെ കാൽനടയാത്രക്കാസുരക്ഷാ ഭീഷണിനേരിടുന്നു. ഉപ്പള,കുമ്പള, മൊഗ്രാൽപുത്തൂർ, കല്ലങ്കൈ ഭാഗങ്ങളിലൊക്കെ ദേശീയപാത സർവീസ് റോഡിന് അരികിലാണ് കൂടുതലായും കാട് വളർന്ന് നടപ്പാതകളെ മൂടിയിട്ടുള്ളത്.ഇത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.കാട് വെട്ടിത്തെളിക്കാൻ നിർമ്മാണ കമ്പനി അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നു ആക്ഷേപമുണ്ട്. ജില്ലയിലെ ദേശീയപാതയിലൂടെയുള്ള യാത്ര വൈവിധ്യമാർന്ന കാഴ്ചകളാണ് യാത്രക്കാർക്കു സമ്മാനിക്കുന്നത്. പച്ചനിറഞ്ഞ നെൽവയലുകൾ,തല ഉയർത്തി നിൽക്കുന്ന മലനിരകൾ,പുഴകൾ, കടൽത്തീരങ്ങൾ, …

സംസ്ഥാന സ്കൂൾ ഗുസ്തി ചാമ്പ്യൻഷിപ്പ് : മൊഗ്രാലിലെ വൈ പി മുഹമ്മദ് യാക്കൂബിന് സ്വർണ്ണ മെഡൽ

കണ്ണൂർ: കണ്ണൂരിൽ നടന്ന 68-മത് സംസ്ഥാന സ്കൂൾ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ60 കിലോ വിഭാഗത്തിൽ മുഹമ്മദ് യാക്കൂബ് ചാമ്പ്യൻഷിപ്പ് നേടി. കൊല്ലത്തെ തോൽപ്പിച്ച് മുഹമ്മദ് യാക്കൂബ് ചാമ്പ്യനായത്.കുന്നംങ്കുളം ഗവ മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളിനെ പ്രതിനിധീകരിച്ചാണു തൃശ്ശൂർ ജില്ലയ്ക്ക് വേണ്ടി മുഹമ്മദ് യാക്കൂബ് മത്സരത്തിൽ പങ്കെടുത്തത്.കോട്ടയം,മലപ്പുറം ജില്ലകളെയും സെമിയിൽ തിരുവനന്തപുരത്തേയും പരാജയപ്പെടുത്തിയാണ് മുഹമ്മദ് യാക്കൂബ് സ്വർണ്ണ മെഡൽ നേടിയത്.മൊഗ്രാൽ കോട്ടയിലെ കെ പി യൂസഫ് പാച്ചാണി- മൈമൂന ദമ്പതികളുടെ മകനാണ് മുഹമ്മദ് യാക്കൂബ്.മൊഗ്രാൽ ദേശീയവേദി, പ്രഭാത വ്യായാമ …

തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിച്ചു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മയില്‍ കിണറ്റില്‍ വീണു, രക്ഷകരായി ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: തെരുവു നായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മയില്‍ കിണറ്റില്‍ വീണു. വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി മയിലിനെ രക്ഷപ്പെടുത്തി.പെരുമ്പള, വിഷ്ണുപ്പാറയിലാണ് സംഭവം. ചന്ദ്രശേഖരന്‍ നായരുടെ വീട്ടു കിണറില്‍ ഇന്നലെ (തിങ്കള്‍) ഉച്ചയ്ക്കാണ് മയില്‍ വീണത്. പരിസരത്തു നിന്നു തെരുവു നായ്ക്കള്‍ കൂട്ടത്തോടെ കുരയ്ക്കുന്നതു കേട്ടാണ് വീട്ടുകാര്‍ ശ്രദ്ധിച്ചത്. അടുത്തുചെന്നു നോക്കിയപ്പോള്‍ കിണറില്‍ ജീവനുമായി മല്ലിടുന്ന മയിലിനെയാണ് കണ്ടത്. ഉടന്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറയിച്ചു.സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ കെ. രഞ്ജിത്തിന്റെ …

മർച്ചന്റ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ ബിസിനസ് എക്സലന്റ് അവാർഡ് അഷ്റഫ് സ്കൈലറിന്

കാസർകോട്: വസ്ത്ര-യൂണിഫോം നിർമ്മാണ രംഗത്ത് കുമ്പളയിലെ അഷ്റഫിന് മർച്ചന്റ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു. റെഡിമേഡ് വസ്ത്രങ്ങൾ, ഗാർമെന്റ്സ്, സ്കൂൾ-കോർപ്പറേറ്റ് യൂണിഫോമുകൾ എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും, വ്യാപാരി സമൂഹത്തിന് നൽകിയ സംഭാവനകളും പരിഗണിച്ചാണ് അഷ്റഫിനെ അവാർഡിനു തിരഞ്ഞെടുത്തത്.വ്യാപാരി രംഗത്ത് യുവസംരംഭകർക്ക് വലിയ മാതൃകയാണ് അഷ്റഫിന്റെ മുന്നേറ്റമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. കൂർഗിൽ നടന്ന ചടങ്ങിൽ യൂത്ത് വിങ് ജില്ലാ ഭാരവാഹികളും,പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു. ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ് …

അപ്രഖ്യാപിത കറന്റ് കട്ടില്‍ പ്രതിഷേധിച്ച് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി. ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി

കുമ്പള: അപ്രഖ്യാത കറണ്ടു കട്ടില്‍ പ്രതിഷേധിച്ചു ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി വൈദ്യുതി ഓഫീസിലേക്കു പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് എം.എന്‍. അശ്വിനി പന്തം കൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം വി. രവീന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ബി. വിക്രം പൈ, മണ്ഡലം വൈസ് പ്രസിഡന്റ് സുധാകര്‍ കാമത്ത്, മണ്ഡലം ട്രഷറര്‍ രാധാകൃഷ്ണ റൈ, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ദയാനന്ദ, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രേമലത, ഏരിയ കമ്മിറ്റി …

ബാക്ടീരിയൽ സാന്നിധ്യം: അമേരിക്കയിൽ ഹാൻഡ് സോപ്പുകൾ തിരിച്ചുവിളിച്ചു

പി പി ചെറിയാൻവാഷിങ്ടൺ: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ ഹാൻഡ് സോപ്പുകൾ തിരിച്ചുവിളിച്ചു. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ്  ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.  സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ്, സെറാേഷ്യ ബാക്ടീരിയകളുടെ സാന്നിധ്യം.ഇന്റർകോൺ കെമിക്കൽ കമ്പനി നിർമ്മിച്ച് വിതരണം ചെയ്ത വിവിധ ഹാൻഡ് സോപ്പ് ഉൽപ്പന്നങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. അമേരിക്കയിലെ 15 സംസ്ഥാനങ്ങളിലായി 20 കമ്പനികളിലേക്ക് ഈ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. ന്യുമോണിയ, രക്തത്തിലും മൂത്രനാളിയിലും ഉണ്ടാകുന്ന അണുബാധകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് …

ബേവിഞ്ചയിലെ മുന്‍ കരാറുകാരനും പൗരപ്രമുഖനുമായ ടി.എം മുഹമ്മദ് അന്തരിച്ചു

കാസര്‍കോട്: ചെര്‍ക്കള, ബേവിഞ്ചയിലെ മുന്‍ കരാറുകാരനും പൗര പ്രമുഖനുമായ ടി.എം മുഹമ്മദ് (78) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: വാഹിദ്, റഹിം (ഇരുവരും ഗള്‍ഫ്), ബാസിത് (ബിസിനസ്), തസ്‌നിയ, ജുബീന. മരുമക്കള്‍: ഖാദര്‍ (ചട്ടഞ്ചാല്‍), അഷ്‌റഫ് (എരിയപ്പാടി), സാക്കിറ (നാലാംമൈല്‍), നിര്‍ഷാന (ഉദുമ). സഹോദരങ്ങള്‍: പരേതരായ ടിഎം അഹമ്മദ്, ടിഎം അബ്ബാസ് ഹാജി.

ഉദുമ, പടിഞ്ഞാറില്‍ നിന്നു കാണാതായ യുവതിയും മകളും എവിടെ?; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട്: ഉദുമ, പടിഞ്ഞാറില്‍ നിന്നു കാണാതായ യുവതിയെയും ആറു വയസ്സുള്ള മകളെയും കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തച്ചറക്കുന്ന് സ്വദേശിയായ ഹാരിസിന്റെ ഭാര്യ ഫാത്തിമത്ത് ബുഷ്‌റ (28) ,ആറു വയസ്സുള്ള മകള്‍ എന്നിവരെ സെപ്തംബര്‍ എട്ടിന് രാത്രിയിലാണ് കാണാതായത്. സഹോദരി നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ തുടക്കത്തില്‍ ചില സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. യുവതിയെയും മകളെയും കാണാതായി ഒരാഴ്ച പിന്നിടുന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം …

ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഗ്രീൻ കാർഡ് നിയമത്തിനെതിരെ 22 സംസ്ഥാനങ്ങൾ നിയമപോരാട്ടത്തിൽ

പി പി ചെറിയാൻ വാഷിങ്ടൺ:കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡും വിസയും ലഭിക്കുന്നത് ദുഷ്കരമാക്കുന്ന പുതിയ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ  നിയമത്തിനെതിരെ 22 സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്റ്റും നിയമനടപടി സ്വീകരിച്ചു. സെപ്റ്റംബർ 18-ന് നിലവിൽ വരുന്ന ഈ നിയമപ്രകാരം, ഫുഡ് അസിസ്റ്റൻസ്, മെഡികെയ്ഡ്, ഹൗസിങ് വൗച്ചറുകൾ തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾ ഉപയോഗിക്കുന്ന കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നത് ബുദ്ധിമുട്ടാകും. കോൺഗ്രസിന്റെ അനുമതിയില്ലാതെയാണ് ഡി.എച്ച്.എസ് ഈ നിയമം കൊണ്ടുവന്നതെന്നും, ഇത് ജനങ്ങളിൽ ഭീതി പരത്തുമെന്നും സംസ്ഥാനങ്ങൾ കോടതിയിൽ വാദിക്കുന്നു. രാജ്യവ്യാപകമായി സംസ്ഥാനങ്ങൾക്ക് …

ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുന്നതിനിടയില്‍ കുഴഞ്ഞുവീണു കുമ്പളയിലെ സ്വര്‍ണ്ണപ്പണിക്കാരന്‍ മരിച്ചു

കാസര്‍കോട്: നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി ഡോക്ടറെ കാണാന്‍ ക്യൂ നില്‍ക്കുന്നതിനിടയില്‍ സ്വര്‍ണ്ണപ്പണിക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. ബന്തിയോട്, മള്ളങ്കൈ സ്വദേശിയും കുമ്പളയിലെ സ്വര്‍ണാഭരണ നിര്‍മ്മാണ തൊഴിലാളിയുമായ വൈ എന്‍ പുണ്ഡരിക ആചാര്യ (56) ആണ് മരിച്ചത്.വീട്ടില്‍വച്ച് നേരിയ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പുണ്ഡരിക മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. പുണ്ഡരിക തനിച്ചാണ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തി ടോക്കണ്‍ എടുത്ത് ഡോക്ടറെ കാണാനുള്ള ഊഴത്തിനായി കാത്തു കാത്തിരിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഡോക്ടറും ജീവനക്കാരും ഓടിയെത്തി അടിയന്തിര വൈദ്യ …

സദ്ദാം ഹുസൈൻ ഭരണകാലത്തെ മുൻ ഇറാഖി രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അമേരിക്കയിൽ അറസ്റ്റിൽ

പി പി ചെറിയാൻ ഡിട്രോയിറ്റ്: സദ്ദാം ഹുസൈൻ ഭരണകൂടത്തിന് കീഴിൽ ഉന്നത ഇറാഖി രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിരുന്നതായി സംശയിക്കുന്ന വ്യക്തി ഫെഡറൽ അന്വേഷണത്തിനൊടുവിൽ അറസ്റ്റിലായി. റആദ് അലൻബാഗി  എന്നയാളാണ് പിടിയിലായത്. ഫെഡറൽ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് ആണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മിഷിഗണിലെ ഫാർമിംഗ്ടൺ ഹിൽസ് പ്രദേശത്തുവെച്ചാണ് അറസ്റ്റ് നടന്നത്.ഫാർമിംഗ്ടൺ ഹിൽസിലെ അറിയപ്പെടുന്ന ഒരു ഉന്നത റെസിഡൻഷ്യൽ മേഖലയായ കൺട്രി റിഡ്ജ് സർക്കിൾ  പ്രദേശത്താണ് റആദ് അലൻബാഗി താമസിച്ചിരുന്നത്. അലൻബാഗിയുടെ മുൻകാല രഹസ്യാന്വേഷണ പ്രവർത്തനങ്ങളെക്കുറിച്ചോ സേവന കാലയളവിനെക്കുറിച്ചോ …

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  വളർച്ച: വേഗത കുറയ്ക്കണമെന്ന് കമലാ ഹാരിസ് 

പി പി ചെറിയാൻ വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയ്ക്കെതിരെ മുന്നറിയിപ്പുമായി മുൻ യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിന് അതീതമായി മാറിയേക്കാമെന്ന് അവർ പറഞ്ഞു . വിപുലമായ എ ഐ സിസ്റ്റങ്ങൾ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പുതിയൊരു ഫെഡറൽ ഏജൻസി രൂപീകരിക്കാൻ കോൺഗ്രസിനോട് ഹാരിസ് ആവശ്യപ്പെട്ടു. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്ന് എ ഐ സുരക്ഷയ്ക്കായി ആഗോള മാനദണ്ഡങ്ങളും അന്താരാഷ്ട്ര കരാറും നടപ്പിലാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് അവർ അഭ്യർത്ഥിച്ചു. ഏറ്റവും പുതിയ …

മകൻ ജോലിസ്ഥലത്ത് മരിച്ചതായി വീട്ടിൽ വിവരം എത്തി; വാർത്ത കേട്ടതിന് പിന്നാലെ പിതാവ് ജീവനൊടുക്കി

തിരുവനന്തപുരം: സൈനികനായ മകൻ ജോലിസ്ഥലത്ത് മരിച്ചു. വിവരം വീട്ടിൽ അറിഞ്ഞതിനു പിന്നാലെ പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാറനല്ലൂര്‍ ചീനിവിള ചെമ്മോട് ശ്രീഹരിയില്‍ ഋഷികേശന്‍ നായര്‍ (69) ആണ് തൂങ്ങിമരിച്ചത്. ഡല്‍ഹിയില്‍ സൈനികനായ മകന്‍ വിശാഖ് (38) ആണ് ജോലി സ്ഥലത്ത് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ വീട്ടില്‍ വിവരം എത്തി. ഇതിനു പിന്നാലെ പിതാവിനെ കാണാതായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് സമീപത്തെ റബ്ബർ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും …

ഇന്നത്തെ പ്രധാന വാർത്തകൾ

സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിന് നേരെ ആക്രമണം.​റിയാദ്, മദീന മേഖലകളിലെ പൈപ്പ് ലൈൻ പമ്പിംഗ് സ്റ്റേഷനുകൾക്ക് നേരെയാണ് ഡ്രോൺ ആക്രമണം നടന്നത്. ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങളാണ് ഡ്രോണുകൾ അയച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാഖ് സർക്കാർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും ബന്ധപ്പെട്ട സൈനിക ചുമതലയുള്ള ഉദ്യോഗസ്ഥനെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിട്ടുണ്ട്. ​ മുൻകരുതൽ നടപടിയുടെ ഭാഗമായി സൗദി ഊർജ്ജ മന്ത്രാലയം പൈപ്പ് ലൈന്റെ പ്രവർത്തനം താൽക്കാലികമായി …