വര്‍ഷങ്ങള്‍ക്ക് ശേഷം പാണക്കാട് തങ്ങളും കാന്തപുരവും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേ വേദിയില്‍; സുന്നി ഐക്യം യാഥാര്‍ത്ഥ്യമാകുമോ?

മലപ്പുറം: വര്‍ഷങ്ങള്‍ക്കു ശേഷം പാണക്കാട് സാദിഖലി തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാറും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരേ വേദിയില്‍. മലപ്പുറം പടിക്കല്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിലാണ് മൂന്നു നേതാക്കളും ഒരേ വേദിയിലെത്തിയത്. പാണക്കാട് തങ്ങളും കാന്തപുരവും ഒരുമിച്ചാണ് പള്ളിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സ്ത്രീകള്‍ക്ക് ലോകത്ത് പ്രത്യേക സ്ഥാനവും മഹത്വവും ഉണ്ടെന്നും എന്നാല്‍ പുരുഷന്മാരുടെ സ്ഥാനം സ്ത്രീകള്‍ക്കു കൊടുക്കാന്‍ പാടില്ലെന്നും ചടങ്ങില്‍ കാന്തപുരം പറഞ്ഞു. കാന്തപുരം നേരത്തെ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് വേദിയില്‍ വച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്തുണ നല്‍കി.
കൂട്ടായ്മയും ഐക്യ ബോധവും എല്ലാ മേഖലകളിലും പുലര്‍ത്തണമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. വിഭാഗീയതയും ഭിന്നതയും അവസാനിപ്പിക്കണം. മുസ്ലീം സമൂഹത്തിന്റെ ഐക്യം ആവശ്യപ്പെടുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page