കരിയിലകള്‍ അടിച്ചുവാരി കൂട്ടി തീയിടുന്നതിനിടയില്‍ തീ വസ്ത്രത്തിലേക്ക് പടര്‍ന്നു; പൊള്ളലേറ്റ വയോധിക മരിച്ചു

പയ്യന്നൂര്‍: കരിയിലകള്‍ അടിച്ചുവാരി കൂട്ടി തീയിടുന്നതിനിടയില്‍ വസ്ത്രത്തിലേക്ക് തീ പടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തളിപ്പറമ്പ്, ധര്‍മ്മശാല മേച്ചിറാകത്ത് ഗാര്‍ഡനു സമീപത്തെ വെള്ളിക്കീല്‍ ഹൗസില്‍ ജാനകി (85) യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. സെപ്തംബര്‍ 6ന് വൈകുന്നേരമാണ് ജാനകിക്ക് പൊള്ളലേറ്റത്. വീട്ടുപരിസരത്തെ കരിയിലകളും മറ്റും അടിച്ചു വാരി തീയിടുന്നതിനിടയിലാണ് ജാനകി ധരിച്ചിരുന്ന വസ്ത്രത്തിലേക്ക് തീ പടര്‍ന്നത്. നിലവിളികേട്ട് ഓടിയെത്തിയവരാണ് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ വയോധികയെ ആശുപത്രിയില്‍ എത്തിച്ചത്.
സഹോദരങ്ങള്‍: ശാന്ത പയ്യന്നൂര്‍ (റിട്ട ജില്ലാ നേഴ്‌സിംഗ് ഓഫീസര്‍), ശ്രീനിവാസന്‍, രാമചന്ദ്രന്‍, രാമദാസന്‍, വനജ, വസന്ത (റിട്ട. സഹകരണ ബാങ്ക്), വത്സല, പരേതരായ ദേവകി ടീച്ചര്‍, ചന്ദ്രി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page