കാസര്‍കോട്: സംസ്ഥാനത്ത് 15 മുതല്‍ 21 വരെ മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സെപ്തംബര്‍ 15,16,19,20,21 തിയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. 15, 16 തീയതികളില്‍ സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട ഇടിമിന്നലിനും മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 17,18,19 തിയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലും പ്രവചിച്ചിട്ടുണ്ട്.







