ആരിക്കാടിയിൽ ജില്ലാ കളക്ടർ കയാക്കിംഗ് നടത്തി;  കാസർകോടിന്റെ വികസനക്കുതിപ്പിന് കരുത്തു പകർന്നു മടക്കം

കുമ്പള: ടൂറിസം പ്രൊജക്ടിൽ പൂർത്തീകരിച്ച ആരിക്കാടി കയാക്കിംഗ് കേന്ദം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശിച്ച് കയാക്കിംഗിൽ പങ്കെടുത്തു . കളക്ടർ സ്വയം സ്റ്റാന്റിംങ് കയാക്കിംങ്ങും , സിറ്റിങ് കയാക്കിംങ്ങും  നടത്തി കായിക പ്രേമികൾക്ക് പ്രചോദനം പകർന്നു.
ജില്ലയിലെ സ്പോർട്‌സ് മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും പ്രത്യേക പരിഗണന നൽകി ജില്ലാ കളക്ടർ നടത്തിയ വികസനപ്രവർത്തനങ്ങൾ വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണ് .അതിൻ്റെ ഭാഗമായി കുമ്പള ടൂറിസം പദ്ധതിയുടെ അവശേഷിക്കുന്ന പ്രവർത്തികൾ തുടരുന്നു.
ജില്ലാ കളക്ടർ തുടർച്ചയായി അവലോകന യോഗങ്ങൾ വിളിച്ചുചേർത്താണ് കുമ്പള ടൂറിസം പദ്ധതി പ്രവർത്തനം ഊർജിതമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടർ ചർച്ച ചെയ്തിരുന്നു. ജില്ലയെ പ്രധാന റൂറൽ ടൂറിസം കേന്ദ്രമായി വികസി പ്പിക്കുന്നതിന് കയാക്കിങ്ങിന് പുറമേ തുടർ വികസന പ്രവർത്തനങ്ങളും  തുടരുന്നുണ്ടെന്ന്   ജില്ലാ കളക്ടർ പറഞ്ഞു .ചിൽഡ്രൻസ് പാർക്ക് നിർമ്മാണവും നടന്നുകൊണ്ടിരിക്കുന്നു.
കുമ്പള റൂറൽ ടൂറിസം പദയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കിദൂർ ബയോഡൈവേഴ്സിറ്റി സെന്റർ ,ആരിക്കാടി വാക്ക് വെ എന്നീ പദ്ധതിയ്ക്ക് 2.75 കോടി രൂപയുടെ ഭരണാനുമതി കാസർകോടു വികസന പാക്കേജിൽ ലഭിച്ചിരുന്നു.  കിദൂർ ബയോ ഡൈവേഴ്സിറ്റി സെന്ററിൽ പക്ഷിനിരീക്ഷണത്തിനുള്ള രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചാണ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്.
 ആരിക്കാടി വാക്ക് വേ യിൽ 60 ലക്ഷം രൂപയുടെ നിർമ്മാണമാണ് പൂർത്തീകരിച്ചിട്ടുള്ളത്.   രണ്ട് കിയോസ്ക്കുകൾ, സിറ്റിംങ് ബെഞ്ച് ,വാക്ക് വെ എന്നിവ ഒരുക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page