കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വിയെ കുറിച്ച് ചര്‍ച്ച ചെയ്യാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമായി കോഴിക്കോട് ചേര്‍ന്ന സി പി എം വിശാല സംസ്ഥാന സമിതി യോഗത്തില്‍ സെക്രട്ടറി എം വി ഗോവിന്ദന് പാര്‍ട്ടിയുടെ ശാസന. പോളിറ്റ് ബ്യൂറോയുടെ കടുത്ത നിലപാടിനെ തുടര്‍ന്നാണ് ശാസന നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വലിയ അഴിച്ച് പണിയും നടത്തി. കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി എം തോമസ് ഐസകിനെയും ഇടതു മുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണനെയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നു ഒഴിവാക്കി.
പി.ജയരാജന്‍, എം. ബി.രാജേഷ്,
വി.ശിവന്‍ കുട്ടി എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി.10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാന സമിതി വിപുലീകരിക്കാനും കോഴിക്കോട്ടെ യോഗത്തില്‍ തീരുമാനമായി.
ടി പി രാമകൃഷ്ണനെ മാറ്റി പി.രാജീവിനെ ഇടതു മുന്നണി കണ്‍വീനറാക്കാനും യോഗത്തില്‍ ധാരണയായി.








