കാസര്‍കോട്: സൗദി അറേബ്യയില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം നാളെ (ബുധന്‍) നാട്ടിലെത്തിക്കും. രാവിലെ ഏഴിന് കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചയോടെ പുലിയന്‍കുളത്തെ വീട്ടില്‍ കൊണ്ടുവരും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കാലിച്ചാനടുക്കം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ബിരിക്കുളത്തെ രതീഷിന്റെ ഭാര്യയായ ചിപ്പി (36)യെ രണ്ടാഴ്ച മുമ്പാണ് നദീമിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൂന്നു വര്‍ഷമായി നദീമിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു ചിപ്പി. ഭാര്യയുടെ മരണവിവരമറിഞ്ഞ് ഭര്‍ത്താവ് രതീഷ് ദക്ഷിണാഫ്രിക്കയിലെ ജോലി സ്ഥലത്ത് നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നാട്ടിലെത്തിയിരുന്നു.







