കാസർകോട്: 23, 24,25 തിയ്യതികളിൽ കാസർകോട്ട് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കാൻ പാർട്ടിയുടെയും പോഷക സംഘടനകളുടെയും മുഴുവൻ ഭാരവാഹികളും രംഗത്തിറങ്ങണമെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് യൂത്ത് ലീഗ് പ്രവർത്തകർക്ക് ആവശ്യമായ വാഹനങ്ങൾ ഏർപ്പാടാക്കുന്നതിനും മറ്റും മുസ്ലിം ലീഗ് നിയോജക മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികൾ നേതൃത്വം നൽകണമെന്നു ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി എം.എൽ.എയും ജന. സെക്രട്ടറി എ.അബ്ദുൽ റഹ്മാനുംഅറിയിച്ചു.







