വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉറങ്ങി കിടക്കുകയായിരുന്ന 4 പേര്‍ മരിച്ചു; രണ്ടുപേര്‍ക്കു ഗുരുതരം

മംഗ്‌ളൂരു: ബെലഗാവിയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. രണ്ടുപേരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെലഗാവി, സെന്‍ട്രല്‍ ബസ്സ്റ്റാന്റിന് സമീപത്തെ ചാവട് ഗല്ലിയിലാണ് അപകടം. ഗജാനന്‍ ദാമോന്‍ (65), ശാരദ ദാമോന്‍ (45), ഭാരതി ദാമോന്‍ (50), റോഷന്‍ ദാമോന്‍ (21) എന്നിവരാണ് മരിച്ചത്. പ്രിയ ദാമോന്‍(28), ഗംഗ ദാമോന്‍ (25) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഗണേശ ചതുര്‍ത്ഥി ആഘോഷത്തിനായാണ് കുടുംബാംഗങ്ങളെല്ലാം വീട്ടില്‍ ഒത്തുചേര്‍ന്നത്. ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം രാത്രി വൈകിയാണ് എല്ലാവരും വീട്ടില്‍ എത്തി ഉറങ്ങാന്‍ കിടന്നത്. ഉറക്കത്തിനിടയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയും വീടിനു തീപിടിക്കുകയുമായിരുന്നു. പഴയ വീടായതിനാല്‍ അതിവേഗത്തില്‍ തീപിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് തീയണച്ചതിനു ശേഷമാണ് അപകടത്തില്‍പ്പെട്ടവരെ വീട്ടിനു പുറത്ത് എത്തിച്ചത്.
ഫ്രിഡ്ജ് പൊട്ടിത്തെറിക്കാന്‍ ഇടയായ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page