തിരുവനന്തപുരം: മദ്യലഹരിയില്‍ മുത്തശ്ശിയെ കഴുത്തറുത്തു കൊന്നു. തിരുവനന്തപുരം, ചിന്നാങ്കരയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മത്സ്യത്തൊഴിലാളിയായ മേഴ്‌സി (65)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചെറുമകന്‍ ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് (ചൊവ്വ) രാവിലെ 10 മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ഷിബിന്‍ നിസാര പ്രശ്‌നത്തെ ചൊല്ലി പ്രകോപിതനാവുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് മേഴ്സിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനു ശേഷം കൊലക്കത്തിയുമായി വീട്ടിനു പുറത്തിറങ്ങിയ ഷിബിൻ തന്നെയാണ് വിവരം പരിസരവാസികളോട് പറഞ്ഞത്. അവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.








