60 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ ആറു പേര്‍ സേലത്ത് അറസ്റ്റില്‍; കഞ്ചാവും ആഡംബര കാറും പിടികൂടി

സേലം: ഒഡീഷയില്‍ നിന്നു സേലം വഴി കേരളത്തിലേക്ക് കടത്തുകയായിരുന്ന 68 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളായ ആറുപേരെ സേലം പൊലീസ് അറസ്റ്റു ചെയ്തു.
മലപ്പുറം കണ്ണമംഗം പൂച്ചോലമട്ടെ അന്‍വര്‍ റിഷാദ് (30), അന്‍വര്‍ സാദിഖ് (30), ജുനൈദ് (35), സാബിര്‍ (30), മുഹമ്മദ് ഫാസില്‍ (36), ജിലാല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. 68 കിലോ കഞ്ചാവും കഞ്ചാവ് കടത്താനുപയോഗിച്ച ആഡംബര കാറും സേലം പൊലീസ് കസ്റ്റഡിയിലെടുത്തു.
സേലം അച്ചന്‍ കുട്ടപ്പട്ടി ചെക്ക് പോസ്റ്റില്‍ സേലം സിറ്റി പൊലീസ് നടത്തിക്കൊണ്ടിരുന്ന വാഹന പരിശോധനക്കിടയില്‍ കടന്നുവന്ന ആഡംബര കാര്‍ കൈകാണിച്ചു നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ കാര്‍ അതിവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു.
വിവരം പൊലീസ് കണ്‍ട്രോള്‍ റൂമിലറിയിച്ചു. കണ്‍ട്രോള്‍ റൂം പൊലീസ് കാറിനെ പിന്തുടരുന്നതിനിടയില്‍ കാറില്‍ നിന്ന് വലിയൊരു ചാക്ക് പുറത്തേക്കിട്ടു. ഇക്കാര്യം നാട്ടുകാര്‍ കരിവട്ടി പൊലീസിനെ അറിയിക്കുകയും ചാക്കില്‍ പൊലീസ് 50 കിലോ കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കാറിനെ തേടി പിന്നാലെ പോവുകയായിരുന്ന കണ്‍ട്രോള്‍ റൂം പൊലീസ് വഴിയില്‍ നിന്നു കഞ്ചാവ് ചാക്കുകള്‍ കണ്ടെത്തി. കാര്‍ ഒരു വനത്തില്‍ കയറ്റി ഒളിപ്പിച്ച നിലയിലും കണ്ടെത്തി. കാറിനുള്ളിലും നേരിയ അളവില്‍ കഞ്ചാവുമുണ്ടായിരുന്നു. പൊലീസ് കാര്‍ പരിശോധിക്കുന്നതിനിടയില്‍ രണ്ട് പേര്‍ സ്ഥലത്തെത്തി അവരെ കസ്റ്റഡിയിലെടുത്തു. അവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രണ്ട് പേരെ സേലം ബസ് സ്റ്റാന്റില്‍ നിന്നും രണ്ട് പേരെ വിജയമംഗലം ചെക്ക് പോസ്റ്റില്‍ നിന്നും പൊലീസ് പിടിച്ചു. കഞ്ചാവ് കടത്താനുപയോഗിച്ച ആഡംബര കാര്‍ കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page