മകളുടെ വിവാഹ ദിവസം പിതാവിന്റെ മരണം; നൊമ്പരമായി അൻവറിന്റെ വിയോഗം

തിരുവനന്തപുരം: മകളുടെ വിവാഹ ദിവസം പിതാവ് മരിച്ചു. പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലിൽ വൈ.എസ്. അൻവർ (48) ആണ് മരിച്ചത്. ഉദരരോഗത്തിന് ചികിത്സയിലായിരുന്നു. അൻവറിനെ മകളുടെ വിവാഹദിനമായിരുന്നു വ്യാഴാഴ്ച. രാവിലെ രോഗം മൂർഛിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. വൈകുന്നേരം 4 മണിയോടെ മരിച്ചു. ഇതോടെ ആഘോഷ വീട് ദു:ഖ സാന്ദ്രമായി. കബറടക്കം വെള്ളിയാഴ്ച പോങ്ങനാട് വെണ്ണിച്ചിറ ജമാഅത്തിൽ നടക്കും. കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ സ്ക്വാഡ് ഇൻസ്പെക്ടർ ആണ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ ഇറാനും യു.എസ്-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. ജോർദാനിലെ യു.എസ് വ്യോമതാവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായും അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ​യുകെയെ പ്രതിസന്ധിയിലാക്കി എയർ ട്രാഫിക് തകരാർ: ലണ്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ഹിത്രൂ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ രണ്ടായിരത്തിലധികം വിമാനങ്ങൾ റദ്ദാക്കി. ആയിരക്കണക്കിന് അന്താരാഷ്ട്ര യാത്രക്കാർ ദുരിതത്തിലായി. ​ആഗോള താപനിലയിൽ റെക്കോർഡ് വർധന: ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന ചൂട് …

കാസർകോട് നഗരത്തിലെ കടയിൽ കവർച്ച; 150 ലൈറ്റുകളും, ഇലക്ട്രിക് കേബിളുകളും മോഷണം പോയി, സംഭവം നുള്ളിപ്പാടിയിൽ

കാസർകോട്: നഗരത്തിന് സമീപത്തെ കടയിൽ കവർച്ച. വ്യാഴാഴ്ച രാവിലെ നുള്ളിപ്പാടിയിലെ സൽമാൻ ഹൗസ് ഓഫ് ബിൽഡിങ്ങ് മെറ്റിരിയൽസിലാണ് കവർച്ച നടന്നത്. കടയിൽ കയറിയ മോഷ്ടാക്കൾ 150 ലൈറ്റുകളും നാല് ഫാനുകൾ അടക്കം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ കവർച്ച ചെയ്‌തു. നാല് കിലോ തൂക്കം വരുന്ന ഇലക്ട്രിക് കേബിളുകൾ, ഇരുമ്പ് പൈപ്പുകളും ഡാമേജ് ലൈറ്റുകളും മോഷണം പോയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.സ്ഥാപനത്തിൻ്റെ സൂപ്പർവൈസർ നായന്മാർമൂലയിലെ അബ്ബാസ് മുഹമ്മദിന്റെ പരാതിയിൽ കാസർകോട് ടൗൺ …

വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചു; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

കൊല്ലം: വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹായിച്ച ആംബുലൻസ് ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. പാരിപ്പള്ളിയിൽ ആംബുലൻസ് സർവീസ് നടത്തുന്ന ബിഎസ് മന്ദിരം പാമ്പുറത്തിൽ അജീഷ് (28) ആണ് മരിച്ചത്. പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിൽ വാഹനാപകടം നടന്നിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റിരുന്നു. വിവരത്തെ തുടർന്ന് ആളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് എത്തി. പരിക്കേറ്റ ആളെ അജീഷും ചേർന്നാണ് ആംബുലൻസിൽ കയറ്റി വിട്ടത്. പിന്നാലെ അജീഷ് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം …