ചെന്നൈ: അധ്യാപകന്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിൽ 16കാരി ജീവനൊടുക്കി. തമിഴ്‌നാട്, കള്ളക്കുറിച്ചി ജില്ലയിലാണ് ഭാരുണമായ സംഭവം. സംഭവത്തില്‍ അധ്യാപകനായ ജഗതീശനെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.
അധ്യാപകന്‍ സ്‌കൂളില്‍ വച്ച് തന്നോട് മോശമായ രീതിയില്‍ പെരുമാറുകയും സ്പര്‍ശിക്കുകയും ചെയ്തിരുന്നതായി പെണ്‍കുട്ടി നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് ആത്മഹത്യ ചെയ്തത്.








