കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം. തമിഴ്‌നാട് സ്വദേശി പിടിയില്‍. കുളച്ചല്‍ സ്വദേശി സെല്‍ഡണ്‍ പനീര്‍സെല്‍വം ആണ് അറസ്റ്റിലായത്. കൊല്ലം-കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദര്‍ശിനി ബസില്‍ വച്ചാണ് സംഭവം. റെയില്‍വേ സ്റ്റഷന്‍ പരിസരത്തുനിന്നാണ് സെല്‍ഡണ്‍ ബസില്‍ കയറിയത്. ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോള്‍ ഇയാള്‍ വനിതാ കണ്ടക്ടറോട് മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറി. ലൈംഗികച്ചുവയോടെ സംസാരിക്കുകയും നഗ്നതാപ്രദര്‍ശനവും നടത്തി. ഇതുകണ്ട യാത്രക്കാര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസുകാര്‍ വന്നപ്പോള്‍ അവരെയും സെല്‍ഡണ്‍ പനീര്‍സെല്‍വം ആക്രമിക്കാന്‍ ശ്രമിച്ചു. പിന്നീട് കൊല്ലം ഈസ്റ്റ് പൊലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.








