വെള്ളരിക്കുണ്ട്: മദ്യപിക്കാന്‍ ഗ്ലാസ് ചോദിച്ചതിലുളള വിരോധത്തില്‍ യുവാവിനെ അശ്ലീല ഭാഷയില്‍ ചീത്തവിളിച്ചുമര്‍ദ്ദിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കരിന്തളം കുറുഞ്ചേരിയിലെ കെജി ശിവപ്രസാദിനാ(35)ണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ റായി, വെസ്റ്റ് എളേരിയിലെ അജിത്ത്(31) എന്നിവര്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ഏഴിന് 11 മണിക്ക് പുങ്ങംചാലില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗ്ലാസ് ചോദിച്ചതിലുള്ള വിരോധത്തില്‍ പ്രതികള്‍ കൈപിടിച്ച് തടഞ്ഞുനിര്‍ത്തി യുവാവിന്റെ മുഖത്തും കഴുത്തിനും അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു.







