ഗണേശോത്സവം: ഗണേശ വിഗ്രഹ നിര്‍മ്മാണത്തില്‍ മുഴുകി ലക്ഷ്മീശ ആചാര്യ

കാസര്‍കോട്: ഗണേശോത്സവത്തിനു നാട് തയ്യാറെടുത്തുകൊണ്ടിരിക്കെ, വിഗ്‌നേശ്വരാരാധനക്കു മഹാഗണപതിയുടെ വിഗ്രഹങ്ങള്‍ കാസര്‍കോട് നെല്ലിക്കുന്നിലെ ലക്ഷ്മീശന്റെ പണിപ്പുരയില്‍ അവസാന മിനുക്കുപണിയില്‍.
34 വര്‍ഷമായി ഗണേശ വിഗ്രഹ നിര്‍മാണം തപസ്യയാക്കിയ ലക്ഷ്മീശയുടെ കരവിരുതില്‍ രൂപമെടുത്ത 14 ഗണേശ വിഗ്രഹങ്ങള്‍ അടുത്ത ദിവസമാരംഭിക്കുന്ന
ഗണേശോത്സവത്തില്‍ കണ്ണൂര്‍ മുതല്‍ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളിലും തറവാടുകളിലും ഭക്ത ജനങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൊണ്ട് പ്രകാശിതമാവും. ഗണേശ ഭഗവാന്റെ സിദ്ധികള്‍ ലക്ഷ്മീശ ആചാര്യ തീര്‍ത്ത വിഗ്രഹങ്ങളില്‍ തെളിഞ്ഞുകാണുന്നു.
ഗണേശ വിഗ്രഹങ്ങള്‍ക്ക് പുറമെ ദേവീ വിഗ്രഹങ്ങളും ലക്ഷ്മീശയുടെ പണിപ്പുരയില്‍ രൂപമെടുക്കാറുണ്ട്. നവരാത്രി മഹോത്സവത്തിനായാണ് ദേവീ വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത്. നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള പുലി വേഷങ്ങള്‍ക്കുവേണ്ടിയും ലക്ഷ്മീശന്‍ രൂപങ്ങള്‍ ചെയ്യാറുണ്ട്.
വിഗ്രഹങ്ങള്‍ക്ക് വേണ്ട കളിമണ്ണ് മംഗലാപുരത്തു നിന്നാണ് ലക്ഷ്മീശ ശേഖരിക്കുന്നത്. വിഗ്രഹങ്ങള്‍ തയ്യാറാക്കുന്നതില്‍ വിശ്വനാഥ, യോഗീഷ്, കൃതിക്, മനോഹര്‍, ശ്രേയസ് എന്നിവര്‍ സഹായികളായുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page