കരിന്തളം: പരപ്പച്ചാല്‍ ചേനറ്റാടി പരിസരങ്ങളിൽ കാട്ടുപന്നികള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു. ദിവസങ്ങളായി പ്രദേശത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ നാലു കാട്ടുപന്നികളെ ചത്ത നിലയില്‍ കണ്ടെത്തി.ചത്ത കാട്ടുപന്നികളെ കണ്ടെത്തിയ വിവരം നൽകിയിട്ടും വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയോ, സാമ്പിളുകള്‍ ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പകരം, ‘നിങ്ങള്‍ തന്നെ എവിടെയെങ്കിലും മറവ് ചെയ്യൂ’ എന്നു ബന്ധപ്പെട്ട ജീവനക്കാർ മറുപടി പറയുന്നുണ്ടെന്നു പ്രദേശവാസികള്‍ പറയുന്നു. പന്നികളുടെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. പകര്‍ച്ചവ്യാധി മൂലമോ അല്ലെങ്കില്‍ ആരെങ്കിലും വിഷം നല്‍കി അപായപ്പെടുത്തിയതോ ആകാമെന്നാണ് നാട്ടുകാരുടെ സംശയം. പ്രദേശത്ത് കൂടുതല്‍ കാട്ടുപന്നികള്‍ കാട്ടിനകത്ത് ചത്തുകിടക്കാന്‍ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്. ചത്ത പന്നികളെ മറവു ചെയ്യാത്തതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായും പരാതിയുണ്ട്. ഇത് പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവെക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി പന്നികളുടെ മരണകാരണം കണ്ടെത്തുകയും ചത്ത മൃഗങ്ങളെ ശാസ്ത്രീയമായി സംസ്കരിക്കുകയും വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.







