രാജരാജേശ്വര ക്ഷേത്രത്തില് തൊഴാനെത്തിയ ചിറ്റാരിക്കാല് സ്വദേശിയായ ജ്യോല്സ്യന്റെ മൊബൈല് കവര്ന്നു; കുപ്രസിദ്ധ അമ്പലക്കള്ളനെ മണിക്കൂറുകള്ക്കുള്ളില് പിടികൂടി പൊലീസ്
പയ്യന്നൂര്: ക്ഷേത്രങ്ങളില് മാത്രം മോഷണം നടത്തുന്ന അമ്പലക്കള്ളന് പിടിയിലായി. അന്നൂര് പുതിയങ്കാവിലെ വെള്ളോറമഠത്തില് വി.എം.വിപിന്കുമാറി(39)നെയാണ് തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണിന്റെ നേതൃത്വത്തില് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില് തൊഴാനെത്തിയ ചിറ്റാരിക്കല് സ്വദേശിയായ ജോത്സ്യന്റെ മൊബൈല് ഫോണ് മോഷ്ടിച്ച കേസിലാണ് ഇയാള് പിടിയിലായത്.തവളക്കുണ്ടിലെ ആലയില് പടിഞ്ഞാറേവീട്ടില് സജിന് മോഹന്(36)ന്റെ 27,000 രൂപ വിലവരുന്ന ഫോണാണ് തൊഴാനെത്തിയപ്പോള് മോഷണം പോയത്. ഷര്ട്ടിന്റെ പോക്കറ്റില് സൂക്ഷിച്ച മൊബൈലാണ് മോഷ്ടിക്കപ്പെട്ടത്. പരാതിയെ തുടര്ന്ന് ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ …