കാസര്‍കോട്: ഇലക്ട്രീഷ്യനായ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് അതിയാമ്പൂര്‍ കുന്നുമ്മലിലെ കമലാക്ഷന്റെ മകന്‍ കെ അരുണ്‍ കുമാര്‍ (36) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. സംസ്‌കാരം പുതിയകോട്ട പൊതുശ്മശാനത്തില്‍ നടക്കും. പുഷ്പയാണ് മാതാവ്. സഹോദരങ്ങള്‍: അനുരാധ, അശ്വതി.







