കാസര്‍കോട്: വിട്ടുമാറാത്ത തൊണ്ട വേദനയില്‍ മനം നൊന്താണെന്നു പറയുന്നു, വീട്ടമ്മ തൊഴുത്തില്‍ തൂങ്ങി മരിച്ചു. മുള്ളേരിയ, കാര്‍ളെയിലെ വിജയയുടെ ഭാര്യ സുലോചന(46) ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു.
ഇന്ന് (വെള്ളി) രാവിലെ വീട്ടിനകത്തു കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അഡൂര്‍, ചീനാടിയിലെ അമ്പാടി -ലക്ഷ്മി ദമ്പതികളുടെ മകളാണ് സുലോചന. മക്കള്‍: ഋതേഷ്, ഋതിക, മന്‍വിത്ത്. സഹോദരങ്ങള്‍: പുഷ്പ, പ്രകാശ്, പത്മനാഭ.







